12:46pm 11 November 2026
NEWS
ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം
03/10/2025  05:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികരെ ഭീഷണിപ്പെടുത്തുന്നത്  അവസാനിപ്പിക്കണം

കൊച്ചി: സഭാ തീരുമാനപ്രകാരം ഇടവക ദേവാലയങ്ങളിൽ പൂർണമായും ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികരെ  ഭീഷണിപ്പെടുത്തുന്ന മെത്രാപ്പോലീത്തൻ വികാരിയുടേയും കൂരിയ അംഗങ്ങളുടെയും തെറ്റായ നടപടികൾ അവസാനിപ്പിക്കണമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആവശ്യപ്പെട്ടു.മാർ പാംപ്ലാനിയുടെ നേതൃത്വത്തിൽ സഭ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്  ഏകപക്ഷീയമായി ഉണ്ടാക്കിയ സമവായത്തിന്റെ പേര് പറഞ്ഞാണ് സമാധാനപരമായി കുർബാന നടന്നുകൊണ്ടിരുന്ന ഇടവക ദേവാലയങ്ങളിലെ വികാരിമാരെ ഇല്ലിസിറ്റ് കുർബാനക്കായി നിർബന്ധിക്കുന്നത്.നിലവിലെ കൂരിയ അധികാരത്തിൽ വന്നതിനുശേഷം  ഏകീകൃത കുർബാന മാത്രം നടന്നുകൊണ്ടിരുന്ന ഉദയംപേരൂർ ദേവാലയം അടയ്ക്കുകയും മറ്റ് മൂന്നിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.സഭാതീരുമാനം നടത്തി കിട്ടുന്നതിനായി കോടതികളിലുള്ള കേസുകളിൽ മാർപാപ്പയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി അഫിഡവിറ്റുകൾ സമർപ്പിക്കുന്ന മാർ തട്ടിലും പാംപ്ലാനിയും തൽസ്ഥാനങ്ങളിൽ തുടരാൻ യോഗ്യരല്ല. സഭ സിനഡ് തെറ്റാണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന അൽമായ സിനഡ് എന്ന പേരിൽ വിമതർ സഭാ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾക്കും  കൂരിയയുടെ മൗനാനുവാദമുണ്ട്.  ഇത്തരത്തിൽ ഏകീകൃത കുർബാന അട്ടിമറിക്കുന്നതും സഭാ വിരുദ്ധരെപ്രോത്സാഹിപ്പിക്കുന്നതുമായ അതിരൂപത നേതൃത്വത്തിന്റെ  നിലപാടിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധ  പരിപാടികൾ സംഘടിപ്പിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ചീഫ് കോഡിനേറ്റർ മത്തായി മുതിരേന്തി അധ്യക്ഷനായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img