03:27am 08 November 2026
NEWS
അമേരിക്കയിൽ ട്രംപിനെതിരെ ജനം തെരുവിൽ
06/04/2025  12:37 PM IST
nila
അമേരിക്കയിൽ ട്രംപിനെതിരെ ജനം തെരുവിൽ

പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ സാമ്പത്തിക നയങ്ങൾക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ പ്രധാന ന​ഗരങ്ങളിലെല്ലാം പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. കൂട്ട പിരിച്ചുവിടലും തീരുവ യുദ്ധവും അടക്കമുള്ള ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർക്കുമെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ ട്രംപ് ഇല്ലാതാക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. 

സോഷ്യൽ സെക്യൂരിറ്റി ഓഫീസുകൾ അടച്ചുപൂട്ടുന്നതിനും ഫെഡറൽ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനും ആരോഗ്യ രംഗത്തെയും എച്ച്ഐവി ഫണ്ടിംഗിലെയും വെട്ടിക്കുറയ്ക്കലുകൾക്കും എതിരെയാണ് പ്രതിഷേധം ഉയരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ആക്റ്റിവിസ്റ്റുകൾ, തൊഴിലാളി യൂണിയനുകൾ, എൽജിബിടിക്യു വിഭാഗങ്ങൾ തുടങ്ങിയവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാൾ, സ്റ്റേറ്റ് കാപ്പിറ്റോൾ, ന്യൂയോർക്ക് മുതൽ ലോസ് ഏഞ്ചൽസ് വരെയുള്ള നഗര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രതിഷേധം നടന്നു. 

അതേസമയം താൻ നടപ്പാക്കിയ പകരംതീരുവയുടെ നേട്ടം കണ്ടുതുടങ്ങും വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് വ്യവസായികളോട് ട്രംപ് ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img