09:19pm 11 November 2026
NEWS
തൃപ്പൂത്ത് ആറാട്ട് തൊഴാൻ ആയിരങ്ങൾ എത്തി
20/06/2026  07:25 PM IST
nila
തൃപ്പൂത്ത് ആറാട്ട് തൊഴാൻ  ആയിരങ്ങൾ എത്തി

ചെങ്ങന്നൂര്‍:- ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴാൻ  ആയിരങ്ങൾ ആണ് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും എത്തിച്ചേർന്നത്.മലയാള വര്‍ഷത്തെ നാലാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും  ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടര്‍ന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ ആറാട്ട് നടന്നു. ആറാട്ട് കർമ്മങ്ങൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു.
 ആറാട്ടിനു ശേഷം ദേവിയെ  ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തി.വിശേഷാല്‍ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നിവേദ്യവും നടത്തി. എട്ട് മണിയോടെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്നും
ക്ഷേത്രത്തിലേക്ക്  പുറപ്പെട്ടു.
ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു.
 ഇതിനോടനുബന്ധിച്ച്
 അന്നദാനവുംനടന്നു.പത്ത് മണിയോടെ ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ പ്രവേശിച്ചപ്പോൾ  ദേവിക്ക്  സ്വീകരണം നൽകി. ഘോഷയാത്ര
പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി.തുടർന്ന് 12. 30 ഓടെ
പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടത്തി. മഴ ഇല്ലാതിരുന്നതും
അവധി ദിവസം കൂടി ആയതിനാൽ
വൻ ഭക്തജനത്തിരക്കാണ് അനുഭവപെട്ടത്. വെയിലിനെ വകവയ്ക്കാതെ ആയിരങ്ങൾ ആറാട്ട് ഘോഷയാത്രയിൽ പങ്കെടുത്തു.
ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.  ദേവസ്വം
അഡ്മിസ്ട്രേറ്റ് ഓഫീസർ അഖിൽ ജി.കുമാർ ,നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  കെ.ഷിബു രാജൻ  തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.