
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 22-04-2021 ന് രാവിലെ 7.30 മണിസമയത്ത് പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ സർക്കിൾഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പാലക്കാട് താലൂക്കിൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജിൽ വാളയാർ ദേശത്ത് കോയമ്പത്തൂർ - പാലക്കാട് ദേശീയ പതയുടെ അതിർത്തിയിലുള്ള പാലത്തിന്റെ സമീപം വെച്ച് KA-01-D 9752 നമ്പർ Ashok Leyland Ltd Taurus Lorry തടഞ്ഞുനിർത്തി.
ടി ലോറി വിശദമായി പരിശോദിച്ചതിൽ രഹസ്യഅറ കാണപ്പെടുകയും ആയത് തുറന്ന് പരിശോദിച്ചതിൽ 328 പാക്കറ്റുകളിലായി 757.455 കിലോ ഗ്രാം ഉണക്ക കഞ്ചാവ് കാണപ്പെട്ടു. വാണിജ്യ അടിസ്ഥാനത്തിൽ കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് 3 പ്രതികളേയും ചേർത്ത് ഒരു NDPS കേസ് രജിസ്റ്റർ ചെയ്തു.
പ്രതികൾ (1):- മലപ്പുറം ജില്ലയിൽ പെരുന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ മേലാറ്റൂർ എപ്പിക്കാട് ദേശത്ത് തയ്യിൽ വീട്ടിൽ നാസർ മകൻ ബാദുഷ (30 വയസ്സ് ). സംഭവസമയത്ത് പിടിക്കപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ.
(2):- മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ അമ്പായപറമ്പിൽ ദേശത്ത് വാക്കയിൽ വീട്ടിൽ ഹമീദ് മകൻ മുഹമ്മദ് ഫായിസ് (25 വയസ്സ് ).
(3):- ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ കട്ടപ്പന വില്ലേജിൽ നരിയമ്പാറ ദേശത്ത് വരകമലയിൽ വീട്ടിൽ ബിജു മകൻ ജിഷ്ണു ബിജു (28 വയസ്സ് ).
(4):-തിരുവനന്തപുരം, കട്ടാക്കട താലൂക്കിൽ കുളത്തുമേൽ വില്ലേജിൽ, പന്നയംകോട് ദേശത്ത്, പാ റവിളക്കത്ത് സൈമൺ മകൻ സതീഷ് @ ഉണ്ണി (32 വയസ്സ് ). തത്സമയം അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല.
മേൽ ഒന്നാം പ്രതി ബാദുഷ ഈ ജാമ്യത്തിൽ ഇറങ്ങിയവേളയിൽ കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് നാട്ടുകൽ പോലീസ് ടിയാന്റെപേരിൽ ഒരു NDPS കേസ് രജിസ്റ്റർ (crime :360/2024)ചെയ്തിട്ടുണ്ട്. കൂടാതെ വിദേശമദ്യം (53 ലിറ്റർ )വില്പന ചെയ്ത കുറ്റത്തിന് എക്‌സൈസ് റേഞ്ച് മണ്ണാർക്കാട് ടിയാന്റെ പേരിൽ ഒരു അബ്കാരികേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.(ക്രൈം നമ്പർ : 145/2024)
അന്വേഷണത്തിൽ ഈ കഞ്ചാവിന്റെ ഉറവിടം ആന്ത്രപ്രദേശിലുള്ള നരസിംപട്ടണമാണെന്നും ഈ കേസിലെ നാലാം പ്രതിയായ സതീഷ് എന്ന ഉണ്ണിപഞ്ഞിട്ട് കൊണ്ടുവന്നതാണെന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ഈ പ്രതി ഒളിവിൽ ആയതിനാൽ അറസ്റ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല.
ഈ കേസിൽ ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികൾക്കെതിരെ വിസ്താരം നടക്കുന്ന വേളയിൽ ഒളിവിലായിരുന്ന നാലാം പ്രതി സതീഷ് @ഉണ്ണിയെ തിരുവനന്തപുരം വിലപ്പിൽശാല പോലീസ് സ്റ്റേഷൻ ക്രൈമിൽ (C C : 1052/2016) ജുഡീഷ്യൽ കസ്റ്റഡിയിൽ ആണെന്ന് അറിയുവാൻ കഴിഞ്ഞതിനാൽ ടിയനെ ഈ കേസിലേക്കായി ഫോർമൽ അറസ്റ്റ് ചെയ്ത് ടിയാന്റെ പേരിൽ അന്തിമറിപ്പോർട്ട് കൊടുക്കുകയുണ്ടായി.
ഈ പ്രതി കട്ടാക്കട എക്‌സൈസ് റേഞ്ചിലെ NDPS ക്രൈം 05/2021ലും പ്രതിയാണ്. ശിക്ഷപറഞ്ഞ ഈ കേസിൽ ടിയാനെതിരെയുള്ള സാക്ഷിവിസ്തരം പിന്നീട് നടക്കുന്നതായിരിക്കും.
കേസ് കണ്ടെടുത്ത ഉദ്യോഗസ്ഥൻ :- പി. കെ. സതീഷ്, സർക്കിൾ ഇൻസ്‌പെക്ടർ, എക്‌സൈസ് എൻഫോഴ്‌സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്, പാലക്കാട്.
കേസിന്റെ അന്വേഷണവും അന്തിമറിപ്പോർട്ട് സമർപ്പണവും :- (1) പ്രാഥമി ക അന്വേഷണം അഗസ്റ്റിൻ ജോസഫ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ, എക്‌സൈസ് ക്രൈം ബ്രാഞ്ച്, എറണാകുളം.(2)ടി. എം. കാസിം, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ, എക്‌സൈസ് ക്രൈം ബ്രാഞ്ച്, എറണാകുളം.
ശിക്ഷ :- 15 വർഷം വീതം കഠിന തടവും, 1,50, 000 വീതം പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം വീതം അധികതടവ്.
വിധി പറഞ്ഞകോടതി :- മൂന്നാം സെഷൻസ് കോടതി ജഡ്ജി കെ. പി. തങ്കച്ചൻ.
പ്രോസിക്യൂഷനുവേണ്ടി :- പബ്ലിക് പ്രോസിക്യുട്ടർ പി. അനിലും ,NDPS സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണും അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സിദ്ധാർഥനും ഹാജരായി.
ഈ കേസിലേക്കുവേണ്ടി 18 സാക്ഷികളെ വിസ്‌തരിക്കുകയും 59 രേഖകൾ മാർക്ക്ചെയ്യുകയും ഉണ്ടായി.
ഇന്ത്യയിലെത്തന്നെ കരമാർഗം പിടിക്കപ്പെ രണ്ടാമത്തെ ഏറ്റവുംവലിയ കഞ്ചാവ് കേസാണിത്.
ഈ കേസ് 41/2021 NDPS ക്രൈമായി എക്‌സൈസ് എൻഫോഴ്‌സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് രജിസ്റ്റർ ചെയ്തിട്ടുള്ളതാവുന്നു.











