10:53pm 09 November 2026
NEWS
തോമസ് മോർ തിമോത്തിയോസ് പൗരോഹിത്യ സുവർണ ജൂബിലിയിൽ


22/05/2025  12:21 PM IST
ചെറുകര സണ്ണിലൂക്കോസ്
തോമസ് മോർ തിമോത്തിയോസ് പൗരോഹിത്യ സുവർണ ജൂബിലിയിൽ

യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. 

1975 മേയ് 21-നാണ് മോർ തിമോത്തിയോസ് വൈദിക പട്ടമേറ്റത്.

1991-ൽ ബാഹ്യകേരള ഭദ്രാസന സഹായ മെത്രാപ്പോലീ ത്തായായി വാഴിക്കപ്പെട്ടു. 1999 മുതൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായാണ്. വിദ്യാഭ്യാസ, സാമൂഹിക, ആതുരസേവന പ്രവർത്തനങ്ങൾ അദ്ദേഹത്തെ വിശ്വാസികൾക്ക് പ്രിയപ്പെട്ടവനാക്കി. പാത്രിയാർക്കീസ് ബാവ 'നാഹീ റോ' എന്ന ബഹുമതി നൽകി ആദരിച്ചു.

കോട്ടയം അരീപ്പറമ്പ് സെയ്ന്റ് മേരീസ് ഇടവകയിൽ മുറിയാങ്കൽ കുടുംബത്തിൽ പരേതരായ കുര്യൻ-അന്നമ്മ ദമ്പതിമാരുടെ എട്ടാമത്തെ മകനായായി 1949 ജൂലായ് ഒന്നിനാണ് ജനനം. 

കോട്ടയം സിഎംഎസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ജർമ്മനിയിൽ ഉപരിപഠനം പൂർത്തി യാക്കി. 
കോട്ടയം പഴയ സെമിനാരിയിലും മഞ്ഞിനിക്കര ദയറായിലും ബെംഗളൂരു യുറ്റിസിയിലുമായി വൈദിക പരിശീല നം പൂർത്തീകരിച്ചു.

ബാഹ്യകേരള ഭദ്രാസനത്തിൻ്റെ നവ ശില്പിയായ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ആരാധനാലയങ്ങളും, സ്ഥാപനങ്ങളും ആരംഭിച്ചു.കോട്ടയം ഭദ്രാസനത്തിൽ വിവാഹ ഒരുക്ക ധ്യാനം നിർബന്ധമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. കഞ്ഞിക്കുഴിയിൽ സെയ്ന്റ്റ് ജോർജ് യാക്കോബായ പള്ളിയും സെൻ്ററും, പൊൻകുന്നം പള്ളിയിലെ വികസനം, കോട്ടയം ടൗണിൽ പണി പൂർത്തിയായി വരുന്ന വർക്കിങ് വിമൻസ് ഹോസ്റ്റൽ, സെയ്ന്റ് ജോസഫ് കത്തീഡ്രൽ നവീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ മോർ തിമോത്തിയോസി ൻ്റെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img