04:02am 12 November 2026
NEWS
നാട്ടുകാരുടെ ഭാഷയിൽ ന്യൂൺഷ്യോയും വിളിച്ചു തോമസ് മാഷ്
08/12/2025  05:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നാട്ടുകാരുടെ ഭാഷയിൽ ന്യൂൺഷ്യോയും വിളിച്ചു തോമസ് മാഷ്

ഫോർട്ടുകൊച്ചി: കത്തോലിക്ക സഭ കൊച്ചിരൂപതയുടെ പുതിയ മെ്ത്രാനെ വാഴിക്കുന്ന ചടങ്ങിൽ മാർപാപ്പയുടെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി ന്യൂൺഷ്യോ ലിയോ പോൾഡോ ഗിരേലിയും നാട്ടുകാരെപ്പോലെ വിളിച്ചു, ‘തോമസ് മാഷ്’.

സംസ്ഥാന സർക്കാരിെൻറ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ വി. തോമസ് മാഷിനെ നാട്ടുകാർ സ്നേഹപൂർവം വിളിച്ചുവരുന്നത് ‘തോമസ് മാഷ്’ എന്നാണ്. നാട്ടുകാരുടെ പൾസ് മനസ്സിലാക്കി അതേ സ്നേഹത്തിലും ആഴത്തിലും പോപ്പിെൻറ പ്രതിനിധിയും അത് ഏറ്റുവിളിച്ചത് നാട്ടുകാർക്ക് കൗതുകമായി.

ഫോർട്ടുെകാച്ചി പരേഡ് മൈതാനിയിൽ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു മെത്രാഭിഷേകം നടന്നത്. തുടർന്ന് നൂൺഷ്യോ ഷേർളി തോമസ് ആശ്വാസ കിരണം പദ്ധതിയുടെ ഉദ്ഘാടന വേദിയായ ലൂർദ് ആശുപത്രിയിൽ നടന്ന ചടങ്ങിലും ‘തോമസ് മാഷ്’ എന്ന് തന്നെയാണ് അഭിസംബോധന ചെയ്തത്.

ലോക്സഭാംഗവും കേന്ദ്രമന്ത്രിയുമായി ദൽഹിയിൽ കഴിഞ്ഞ കാലങ്ങളിൽ കോളജ് പ്രൊഫസറായ തോമസ് മാഷ് പുതിയ എം.പിമാർക്ക് അവിടെ പാർലമെൻററി ക്ലാസ് എടുക്കുമായിരുന്നു.

ആ നിലയില അവരുടെ അധ്യാപകനായ തോമസ് മാഷിെന ‘മാസ്റ്റർജി’യെന്നാണ് പ്രധാനമന്ത്രിമുതൽ കേന്ദ്രമന്ത്രിസഭാംഗങ്ങൾ വരെ അഭിസംബോധന ചെയ്തു വരുന്നത്. ദൽഹി കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പോപ്പിെൻറ പ്രതിനിധി  പക്ഷേ, കൊച്ചിക്കാരുെട ഭാഷയാണ് കടമെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img