
ചെങ്ങന്നൂര്‍. കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം ത്രസിച്ചു നിന്ന കാലഘട്ടത്തില്‍ താരമൂല്യമുള്ള വിദ്യാര്‍ത്ഥി നേതാവായി കെ.എസ്.സി. പ്രസിഡണ്ടും പിന്നീട് കേരള കോണ്‍ഗ്രസ് നേതാവുമായി മാറിയ തോമസ് കുതിരവട്ടം മധ്യതിരുവിതാംകൂറിലെ തലയെടുപ്പുള്ള നേതാവായി സ്ഥാനം പിടിച്ച ആളാണെന്ന് ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്‍ പ്രസ്താവിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ജനസേവനത്തിനുള്ള ഉപാധിയായി കാണുകയും അവശരെയും ആലംബഹീനരെയും ചേര്‍ത്തു പിടിക്കുകയും ചെയ്ത സമര്‍പ്പണം ഉള്ള നേതാവായിരുന്നു കുതിരവട്ടം എന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച തോമസ് കുതിരവട്ടത്തിന്റെ ശവസംസ്‌കാരത്തിന് ശേഷം കല്ലിശ്ശേരി പള്ളി അങ്കണത്തില്‍ ചേര്‍ന്ന് അനുശോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു.
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കേരള കോണ്‍ഗ്രസ് കോ- ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, വൈസ് ചെയര്‍മാന്‍ ജോസഫ് എം പുതുശ്ശേരി, ഉമ്മന്‍ ആലുംമൂട്ടില്‍, സുനില്‍ പി. ഉമ്മന്‍, ജേക്കബ് ഏബ്രഹാം, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ഷിബു ഉമ്മന്‍,കൊട്ടാരക്കര പൊന്നച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.യു ഡി.എഫ്. കണ്‍വീനര്‍ നാഗേഷ് കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.











