06:51pm 20 April 2026
NEWS
തോമസ് കെ. തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനാക്കാൻ ധാരണ

17/02/2025  04:43 PM IST
nila
 തോമസ് കെ. തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനാക്കാൻ ധാരണ

മുംബൈ: കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ എൻസിപി  സംസ്ഥാന അധ്യക്ഷനാക്കാൻ ധാരണയായി. മുൻ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും മുംബൈയിൽ ശരദ് പവാറുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഈ മാലം 25ന് കേന്ദ്ര നിരീക്ഷകൻ സംസ്ഥാനത്തെത്തും. തുടർന്ന് ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തിയശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. 

പാർട്ടി തീരുമാനിച്ചിട്ടും മുഖ്യമന്ത്രി തോമസ് കെ.തോമസിനെ മന്ത്രിയാക്കാത്തത് തനിക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നാണ് പി സി ചാക്കോയുടെ നിലപാട്. മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ഉരുണ്ടുകൂടിയ പ്രശ്നങ്ങൾ പിളർപ്പിലേക്ക് നയിക്കുമെന്ന ഘട്ടമുണ്ടായി. ഇതോടെയാണ് താൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നും പി.സി. ചാക്കോ ശരദ് പവാറിനോട് പറഞ്ഞു.‌

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img