NEWS
മൂന്നാം ലോക രാജ്യത്തെ മനുഷ്യരുടെ ജീവിതത്തെ ഭാവനാത്മകമായി അവതരിപ്പിച്ച വ്യക്തിയാണ് തോമസ് ജോസഫ് എൻ എസ് മാധവൻ
05/08/2025 08:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മൂന്നാം ലോക രാജ്യങ്ങളുടെ മനുഷ്യരുടെ ജീവിതത്തെ ഭാവനാത്മകമായി അവതരിപ്പിച്ച കഥാകൃത്താണ് തോമസ് ജോസഫ് എന്ന് പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ, അത്ഭുത സമസ്യ തോമസ് ജോസഫ് കഥ- ജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിഎം എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാ വറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ മുഖ്യാതിഥിയായിരുന്നു. പുസ്തകത്തിന്റെ ആദ്യ കോപ്പി തോമസ് ജോസഫിന്റെ ഭാര്യ, റോസിലി ജോസഫ് സ്വീകരിച്ചു. പി എഫ് മാത്യൂസ്, ജോർജ് ജോസഫ് കെ, വേണു വി.ദേശം, സോക്രട്ടീസ് വാലത്ത്, എ ജെ തോമസ്, സി കെ ഹസൻ കോയ, കെഎൻ ഷാജി എന്നിവർ പ്രസംഗിച്ചു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











