02:33am 10 November 2026
NEWS
കായിക നയതന്ത്രത്തിൽഗവേഷണം: ഖത്തർ അമീറിൽ നിന്നും സ്വർണ്ണ മെഡൽ ഏറ്റുവാങ്ങി തോമസ് ബോണി ജെയിംസ്
11/05/2025  11:39 AM IST
nila
കായിക നയതന്ത്രത്തിൽഗവേഷണം: ഖത്തർ അമീറിൽ നിന്നും സ്വർണ്ണ മെഡൽ ഏറ്റുവാങ്ങി തോമസ് ബോണി ജെയിംസ്

ദോഹ: എറണാകുളം കടവന്ത്ര സ്വദേശി തോമസ് ബോണി ജെയിംസ് അമീർ ശൈഖ് തമീം ബിൻ ഹഹമദ് ആൽഥാനിയിൽ നിന്നും മികച്ച വിജയം നേടി സ്വർണമെഡൽ സ്വന്തമാക്കി മലയാളികൾക്ക് അഭിമാനമായി. ഖത്തറിൽ സ്കൂൾ പഠനവും ന്യൂഡൽഹി ജാമിഅ മില്ലിയസർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ തോമസ് ബോണി, ഖത്തർ സർവകലാശാലയുടെ ഗൾഫ് പഠന കേന്ദ്രത്തിൽ നിന്നും കായിക നയതന്ത്ര
പി.എച്ച്.ഡി ഗവേഷണ ബിരുദം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയാണ് സ്വർണമെഡലിന് അർഹനായത്.നിലവിൽ ദോഹയിലെ അബർദീൻ സർവലകാശാല എ.എഫ്.ജി കോളജ് പൊളിറ്റിക്സ് ആന്റ്ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാം ലീഡായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ‘ഗൾഫ്ടൈംസ്'ന്യൂസ് എഡിറ്റർ ബോണി ജെയിംസിന്റെയും ബിനോ സാറ പോളിന്റെയും മകനാണ് തോമസ് ബോണി ജെയിംസ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img