
ദോഹ: 2026-ലെ (ഹിജ്റ 1447) സകാത്തുൽ ഫിത്തർ നിരക്ക് ഖത്തർ ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സകാത്ത് ഫണ്ട് വിഭാഗം പ്രഖ്യാപിച്ചു. ഒരാൾക്ക് 15 ഖത്തർ റിയാൽ വീതമാണ് ഇത്തവണത്തെ നിരക്ക്.
വിശ്വാസികൾക്ക് റമദാൻ മാസം മുഴുവനും തങ്ങളുടെ സകാത്ത് കൈകാര്യം ചെയ്യാൻ സകാത്ത് ഫണ്ടിനെ ചുമതലപ്പെടുത്താവുന്നതാണെന്ന് ഡിപ്പാർട്ട്മെന്റ് മേധാവി മാലള്ള അബ്ദുറഹ്മാൻ അൽ ജാബർ അറിയിച്ചു.ലഭിക്കുന്ന തുക ഉപയോഗിച്ച് അർഹരായവർക്ക് കൃത്യസമയത്ത് (ഈദ് നിസ്കാരത്തിന് മുൻപായി) ഭക്ഷണം വാങ്ങി വിതരണം ചെയ്യാനുള്ള പൂർണ്ണ ഉത്തരവാദിത്തം ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കും.അർഹരായ കുടുംബങ്ങളിലേക്ക് ഭക്ഷണം എത്തിക്കുന്നതിനായി ഒരു പ്രത്യേക ഡെലിവറി കമ്പനിയുമായി സകാത്ത് ഫണ്ട് ഉപയോഗിക്കും.ഡിജിറ്റലായും നേരിട്ടും സകാത്ത് നൽകാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സകാത്ത് ഫണ്ടിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയോ www.zakat.gov.qa എന്ന വെബ്‌സൈറ്റ് വഴിയോ പണമടയ്ക്കാം.എല്ലാവിധ സാങ്കേതിക സഹായങ്ങൾക്കുമായി https://www.zf.org.qa/Qlinks എന്ന ലിങ്ക് ഉപയോഗിക്കാം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കളക്ഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 28-ലധികം പള്ളികളിൽ പ്രത്യേക കളക്ഷൻ പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തന സമയം ഡിപ്പാർട്ട്മെന്റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ദിവസേന അപ്‌ഡേറ്റ് ചെയ്യും.റമദാൻ മാസത്തിൽ സകാത്ത് നൽകുന്നത് ലളിതമാക്കാനും അത് കൃത്യമായി അർഹരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പുതിയ സംവിധാനങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.











