
പ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ ഉയര്‍ത്താനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായുള്ള പ്രത്യേക കണ്‍സ്യൂമര്‍ ഡ്യൂറബില്സ് ഉല്പന്നങ്ങള് തയ്യാറാക്കാനും ഇതു സഹായിക്കും. പ്രാദേശിക അടിത്തറയുള്ള നിര്‍മാണങ്ങളില്‍ അധിഷ്ഠിതമായ സ്ഥാപനമായി ഇന്ത്യയില്‍ മാറാനുള്ള തങ്ങളുടെ താല്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈസെന്‍സ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ നിര്‍മാണശാലയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എപാക്ക് ഡ്യൂറബിള്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അജയ് സിംഘാനിയ പറഞ്ഞു. ഹൈസെന്‍സിന്റെ സാങ്കേതികവിദ്യയും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് രംഗത്തെ എപാക് ഡ്യൂറബിള്‍സിന്റെ സാങ്കേതികവിദ്യാ വൈദഗ്ദ്ധ്യവും ശക്തമായി അവതരിപ്പിക്കുന്നതാവും ഇത്. ആഗോള നിര്‍മാണ നിലവാരങ്ങള്‍ പാലിച്ചു കൊണ്ട് ഇന്ത്യയുടെ നിര്‍മാണ ശേഷി ഉയര്‍ത്തിക്കാട്ടുകയും ആഗോള കമ്പനികള്‍ക്ക് ദീര്‍ഘകാല വികസനത്തിനായുള്ള പ്രിയപ്പെട്ട പങ്കാളിയായി രാജ്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നതായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിക്ഷേപത്തിനു മുന്‍പ് ഇറക്കുമതി വഴിയും പങ്കാളികളുടെ പിന്തുണയോടെയുള്ള നിര്‍മാണ മാതൃക വഴിയുമായിരുന്നു ഹൈസെന്‍സ് ഇന്ത്യ പ്രവര്‍ത്തിച്ചിരുന്നത്. പൂര്‍ണമായി സംയോജിപ്പിച്ച പ്രാദേശിക നിര്‍മാണ സാന്നിധ്യത്തിലേക്കുള്ള കമ്പനിയുടെ മാറ്റമാവും ശ്രീ സിറ്റി സൂചിപ്പിക്കുക. വിപണിയുടെ ആവശ്യത്തിന് അനുസൃതമായുള്ള ഭാവി വികസനത്തിനുള്ള ശക്തമായ അടിത്തറ കൂടിയാണിത്.
Photo Courtesy - Google








