10:59am 06 May 2026
NEWS
ഇത്തവണ നിയമ സഭയിലെത്തുന്നത് 11 വനിതകള്‍.
05/05/2026  11:12 AM IST
ചെറുകര സണ്ണിലൂക്കോസ്
ഇത്തവണ നിയമ സഭയിലെത്തുന്നത് 11 വനിതകള്‍

 

കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയും എലത്തൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വിദ്യ ബാലകൃഷ്ണനും ഇത്തവണ നിയമസഭയിലെത്തും. കോങ്ങാട് അട്ടിമറി വിജയം നേടിയാണ് യുഡിഎഫിന്‍റെ തുളസി ടീച്ചര്‍ സഭയിലെത്തുന്നത്. മാനനന്തവാടിയില്‍ മന്ത്രി ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയത് യുഡിഎഫിന്‍റെ ഉഷ വിജയനാണ്. നാട്ടികയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ഗോപിയും ആറ്റിങ്ങലില്‍ ഒ.എസ് അംബികയും ജയിച്ചു.

മുസ്‍ലിം ലീഗ് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎല്‍എയെ നിയമസഭയിലേക്ക് അയക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.ലീഗിന്‍റെ പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. കെ.കെ രമയാകട്ടെ യുഡിഎഫ് പിന്തുണയോടെ വടകരയില്‍ വീണ്ടും കരുത്ത് തെളിയിച്ചു. അരൂരില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചുകൊണ്ടാണ് യുഡിഎഫിന്‍റെ ഷാനി മോള്‍ ഉസ്മാൻ ഇത്തവണ എംഎല്‍എയാകുന്നത്.ചിറയിൻകീഴിൽ രമ്യ ഹരിദാസ് വിജയിച്ചു

മുൻ മന്ത്രിമാരായ വീണ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവരുടെ പരാജയം എല്‍ഡിഎഫ് നിരയിലെ വനിതാ പ്രാതിനിധ്യം കുറയാൻ കാരണമായി. എന്നാല്‍ യുഡിഎഫ് നിരയില്‍ നിന്നും കൂടുതല്‍ വനിതകള്‍ സഭയിലെത്തുന്നത് ശ്രദ്ധേയമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img