06:10am 22 April 2025
NEWS
ശിവകാർത്തികേയന്റെ 'പരാശക്തി'യിൽ ഈ മലയാളി താരവും...
17/03/2025  05:01 PM IST
ശിവകാർത്തികേയന്റെ 'പരാശക്തി'യിൽ ഈ മലയാളി താരവും...

മിഴിൽ 'ഇറുതി ചുട്രു', 'സൂരറൈ പോട്രു' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സുധ കൊങ്കര  ഇപ്പോൾ സംവിധാനം ചെയ്തുവരുന്ന ചിത്രം ശിവകാർത്തികേയൻ നായകനാകുന്ന 'പരാശക്തി'യാണ്. തമിഴ്നാട്ടിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം ശ്രീലീല, അഥർവ, രവി മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയിൽ ഒരു ഷെഡ്യൂൾ നടന്നതിനെ തുടർന്ന്  ഇപ്പോൾ ശ്രീലങ്കയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.  ഈ സാഹചര്യത്തിലാണ് ഈ സിനിമയിൽ മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും, നടനുമായ ബേസിൽ ജോസഫും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുണ്ട് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. നിലവിൽ ശ്രീലങ്കയിൽ   ശിവകാർത്തികേയൻ, രവി മോഹൻ, ബേസിൽ ജോസഫ് എന്നിവരുടെ രംഗങ്ങളാണത്രെ  ചിത്രീകരിച്ച്‌ വരുന്നത്.  ഈ ചിത്രത്തിൽ ബേസിൽ ജോസഫ് അഭിനയിക്കുന്നത് കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img img