09:53am 17 September 2025
NEWS
ആദ്യരാത്രിയിൽ വധു ഭർത്താവിന് പാല് കൊടുക്കുന്നതിന് പിന്നിലെ രഹസ്യം ഇതാണ്..


23/07/2025  08:35 PM IST
nila
ആദ്യരാത്രിയിൽ വധു ഭർത്താവിന് പാല് കൊടുക്കുന്നതിന് പിന്നിലെ രഹസ്യം ഇതാണ്..

വിവാഹവുമായി ബന്ധപ്പെട്ട് ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമായ ആചാരങ്ങളാണ് നിലവിലുള്ളത്. ചുല ആചാരങ്ങളെ കുറിച്ച് കേൾക്കുമ്പോൾ നമ്മൾ മൂക്കത്തത് വിരൽവെച്ചുപോകും. വധൂവരന്മാരെ ദിവസങ്ങളോളം ഏകാന്തമായി താമസിപ്പിക്കുന്നത് മുതൽ വിവാഹത്തിന് ശേഷം ഏതാനും ദിവസത്തേക്ക് വധുവിന് വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാത്തതുവരെ തീർത്തും വിചിത്രങ്ങളായ ആചാരങ്ങൾ ഈ ലോകത്തിന്റെ ചില ഭാ​ഗങ്ങളിലുണ്ട്. ഒരുപക്ഷേ ഇതിനെ കുറിച്ചൊക്കെ കേൾക്കുമ്പോൾ ഇന്നും ഈ ലോകത്ത് ഇങ്ങനെയൊക്കെ ചെയ്യുന്ന മനുഷ്യന്മാരുണ്ടോ എന്ന് നമ്മൾ അതിശയിക്കറുമുണ്ട് അല്ലേ? പക്ഷേ, ഇന്നു നമ്മൾ ചർച്ച ചെയ്യുന്ന വിഷയം വിവാഹത്തിന്റെ ആചാരങ്ങളെ കുറിച്ചല്ല. മറിച്ച് ആദ്യരാത്രിയെ കുറിച്ചാണ്. 

ആദ്യരാത്രി ലോകത്തിന്റെ എല്ലാ ഭാ​ഗത്തും വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങാണ്. ഈ ചടങ്ങിൽ ചില വ്യത്യസ്തതകളൊക്കെ കാണാമെങ്കിലും ആദ്യരാത്രി എല്ലായിടത്തും ആദ്യരാത്രി തന്നെയാണ്. ആദ്യരാത്രി എന്ന് കേൾക്കുമ്പോൾ എന്താണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം. പൂക്കളാൽ അലങ്കരിച്ച മണിയറയിൽ വരൻ ഇരിക്കുന്നു, വധു അണിഞ്ഞൊരുങ്ങി സർവാഭരണ വിഭൂഷിതയായി നാണത്തോടെ കയ്യിൽ തിളപ്പിച്ച് ചെറു ചൂടുള്ള ഒരു ​ഗ്ലാസ് പാലുമായി അകത്തേക്ക് വരുന്നു, വരൻ ചെന്ന് കതകടക്കുന്നു.. സിനിമയിലും നോവലിലും മറ്റ് സാഹിത്യങ്ങളിലുമൊക്കെ നാം കണ്ടും കേട്ടും വായിച്ചും മനസ്സിൽ പതിഞ്ഞ രം​ഗമാണിത് അല്ലേ. ഏതു നാട്ടിലാണെങ്കിലും ആദ്യരാത്രിയിൽ വധുവിന്റെ കയ്യിൽ വരന് കുടിക്കാനുള്ള പാല് മസ്റ്റാണ്! ആദ്യരാത്രിയും പാലും തമ്മിൽ എന്താണ് ബന്ധം എന്നതാണ് ഇന്നു നമ്മൾ പരിശോധിക്കുന്നത്. 

ആദ്യരാത്രിയും പാലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയും മുമ്പ്, ഈ പാലിൽ തന്നെ നമ്മുടെ നാട്ടിൽ ചില വൈവിധ്യങ്ങളുണ്ട് എന്ന് പറയാതെ പോകാൻ പറ്റില്ല. ചില പ്രദേശങ്ങളിൽ തിളപ്പിച്ച് ചെറു ചൂടുള്ള വെറും പാൽ, അതായത്, പശുവിൻ പാല് തിളപ്പിച്ചാറിയത് മാത്രമാകും ആദ്യരാത്രിയിൽ ഉപയോ​ഗിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ പാല് അല്പം കൂടി റിച്ചായിരിക്കും. എന്നുവെച്ചാൽ, ചില പ്രദേശങ്ങളിൽ വധു മണിയറയിലേക്ക് കൊണ്ടുവരുന്ന പാലിൽ കുങ്കുമം, പഞ്ചസാര, മഞ്ഞൾ, ബദാം തുടങ്ങിയവയും ചേർക്കാറുണ്ട്. ഇങ്ങനെ ആദ്യരാത്രിയിൽ പാൽ കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ? 

സന്തോഷവും മാനസിക സുഖവും വർദ്ധിപ്പിക്കാൻ പാൽ കുടിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.  പാലിൽ ചേർക്കുന്ന കുങ്കുമപ്പൂ എൻഡോ‌ർഫിനുകൾ അല്ലെങ്കിൽ 'ഹാപ്പി ഹോർമോൺ' റിലീസ് ചെയ്യാൻ സഹായിക്കുന്നു. രുചികരമായ ഒരു ഗ്ലാസ് ചൂട് പാൽ കെെമാറി ആരംഭിക്കുന്ന ദാമ്പത്യ ബന്ധത്തിന് വളരെയേറെ ഊഷ്മളത കെെവരുമെന്നും ഇത് മാനസിക അടുപ്പം കൂട്ടും എന്നുമാണ് പറയപ്പെടുന്നത്. ആദ്യരാത്രിയിലെ പാലിന്റെ ​ഗുണ​ഗണങ്ങൾ ഇവിടംകൊണ്ടും തീരുന്നില്ല കേട്ടോ.. 

സ്വാഭാവികമായ ഉറക്കം നൽകുന്ന പാനീയമാണത്രെ പാൽ. ട്രിപ്ടോഫർ എന്ന അമിനോ ആസിഡ് ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ സെറൊട്ടോണിൻ, മെലട്ടോണിൻ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇവ നല്ല ഉറക്കത്തിന് സഹായിക്കും. വിവാഹ ചടങ്ങിന് ശേഷം ക്ഷീണിച്ചെത്തുന്ന നവദമ്പതികൾക്ക് ഊ‌‌ർജ്ജം നൽകാനും നല്ല ഉറക്കം ലഭിക്കാനും പാൽ കുടിക്കുന്നത് സഹായിക്കുന്നു. ഇത്തരത്തിൽ മഞ്ഞളും കുങ്കുമപ്പൂവും ചേർത്ത പാൽ ആദ്യരാത്രി മാത്രമല്ല. ജീവിതത്തിൽ ഉടനീളം ശീലമാക്കുന്നത് നല്ലതാണെന്നർത്ഥം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img img