02:15pm 30 April 2026
NEWS
ഇത് ആദ്യമായി പവൻ കല്യാണിന്റെ ഹരിഹര വീരമല്ലു തമിഴിലും
17/05/2025  02:47 PM IST
News desk
ഇത് ആദ്യമായി  പവൻ കല്യാണിന്റെ ഹരിഹര വീരമല്ലു തമിഴിലും

തെലുങ്ക് സിനമയിലെ മുൻനിര നടന്മാരിൽ ഒരാളും, ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ ഹീറോയായി അഭിനയിച്ച് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ചിത്രമാണ്  'ഹരിഹര വീരമല്ലു'.  ജൂൺ 12-ന് പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രം തെലുങ്കിൽ മാത്രമല്ല, തമിഴ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും റിലീസാകാനിരിക്കുകയാണ്. ഇതിനുമുമ്പ് പവൻ  കല്യാണിന്റെ സിനിമകൾ തമിഴിൽ ഡബ്ബ് ചെയ്തിട്ടില്ല. ഇത് ആദ്യമായാണ്. കാരണം തമിഴ്നാട്ടിൽ പവൻ കല്യാണിന് മറ്റുള്ള താരങ്ങൾക്കുള്ളതുപോലെ ആരാധകരോ, മാർക്കറ്റോ ഇല്ല. എന്നാൽ ഈയടുത്തകാലത്തായി പവൻ കല്യാൺ തമിഴ്നാട് രാഷ്ട്രീയത്തിൽ കൂടുതൽ താല്പര്യം കാണിച്ചു വരുന്നതിനാൽ അദ്ദേഹത്തിന് ഇപ്പോൾ തമിഴ്നാട്ടിലും  നിറയെ ആരാധകരുണ്ട്. അതിനാലാണത്രെ 'ഹരിഹര വീരമല്ലു'വിനെ  തമിഴിലും റിലീസ് ചെയ്യുന്നത്.     
  തമിഴിൽ 'ധൂൾ', 'ഗില്ലി', 'ഇന്ത്യൻ' തുടങ്ങി ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച എ.എം .   രത്നം നിർമ്മിച്ചിട്ടുള്ള  ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ.എം.രത്നത്തിന്റെ മകൻ   , ജ്യോതി കൃഷ്ണയും, ക്രിഷും ചേർന്നാണ്. നായികയായി അഭിനയിക്കുന്നത് നിധി അഗർവാൾ ആണ്. എം.എം.കീരവാണി സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി പവൻ കല്യാൺ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. പവൻ കല്യാണിന്റെ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഇത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img