11:26pm 16 October 2026
NEWS
പിറവം ജലോത്സവം വള്ളം നയിക്കാൻ ഇതാദ്യമായി പെൺ കരുത്ത്.സി ബി എൽ വള്ളംകളി (17)
16/10/2026  07:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പിറവം ജലോത്സവം വള്ളം നയിക്കാൻ ഇതാദ്യമായി പെൺ കരുത്ത്.സി ബി എൽ വള്ളംകളി  (17)
HIGHLIGHTS

പിറവം ജലോത്സവത്തിൽ പങ്കെടുക്കുന്ന സെന്റ് ജോസഫ്  വള്ളത്തിന് നേതൃത്വം നൽകുന്ന ജാൻസി  ഏലിയാസ്, അനുമോൾ എന്നിവർ മറ്റു അംഗങ്ങളോടൊപ്പം

മുവാറ്റുപുഴയാറിന്റെ  ഒഴുക്കിനെതിരെ തുഴയെറിഞ്ഞു കരുത്ത് കാട്ടാൻ  സെന്റ് ജോസഫ്  എന്ന വള്ളം കുതിക്കുക പെൺ കരുത്തിന്റെ നേതൃത്വ പാടവത്തിൽ.  ടൂറിസം വകുപ്പ് ഇന്ന് (ഒക്ടോബർ 17) ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന പിറവം ചാമ്പ്യൻസ് ബോട്ടി ലീഗിൽ  തൃപ്പാഴൂർ, പറവൂർ ബോട്ട് ക്ലബ്ബിന്റെ  സെന്റ് ജോസഫ്  വള്ളം മുന്നേറുക ജാൻസി ഏലിയാസ്, അനുമോൾ എന്നിവരുടെ ക്യാപ്റ്റൻസിയിലാണ്.

പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ്  സ്ത്രീകൾ നയിക്കുന്ന വള്ളം മത്സരത്തിനിറങ്ങുന്നത്. സി.ബി. എൽ. ന്റെ ഭാഗമായുള്ള ഒൻപത് ചുണ്ടൻ വള്ളങ്ങളും പ്രാദേശിക വള്ളംകളിയുടെ ഭാഗമായുള്ള എട്ട് ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുമാണ് വാശിയേറിയ മത്സരത്തിൽ മാറ്റുരയ്ക്കുക. കരുത്തരായ ഇരുട്ടുകുത്തി വള്ളങ്ങൾക്കൊപ്പമാണ് സെന്റ് ജോസഫ് മത്സരത്തിനിറങ്ങുന്നത്. 

ചുണ്ടൻ വള്ളങ്ങൾ വിഭാഗത്തിൽ ആരോമ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയ്യപുരം ചുണ്ടൻ, മേൽപ്പാടം ചുണ്ടൻ, നിരണം ചുണ്ടൻ, ആർപ്പൂക്കര ചുണ്ടൻ, ചെറുതന ചുണ്ടൻ, പുണ്യാളൻ നിരണം ചുണ്ടൻ, തലവടി ചുണ്ടൻ എന്നീ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ബി ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തിൽ ശരവണൻ, താണിയൻ, ഗോതുരുത്ത്‌പുത്രൻ, ഗരുഡൻ, പോഞ്ഞനത്തമ്മ,സെന്റ്റ് സെബാസ്റ്റ്യൻ, പുത്തൻപറമ്പിൽ,സെന്റ് ജോസഫ് എന്നീ വള്ളങ്ങളും പോരിനിറങ്ങും ഇറങ്ങും. നഗരസഭാ കാര്യാലയത്തിന് മുന്നിലാണ് സി.ബി.എല്ലിന്റെ മുഖ്യ വേദി. കളമ്പൂർ (പാഴൂർ ഈസ്റ്റ്) ആറ്റുതീരം പാർക്കിനടുത്താണ് മത്സര തുടക്കം. പിറവം പാലത്തിനോട് ചേർന്നാണ് അവസാന പോയിന്റ്. പാലം മുതൽ താഴേക്ക് ഒരു കിലോമീറ്ററോളം നീളുന്നതാണ് ട്രാക്ക്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img