
ഭർത്താവിന്റെ അവിഹിതബന്ധം കയ്യോടെ പിടിച്ച യുവതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ജാർഖണ്ഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സൈബറിടങ്ങളിൽ വൈറലാകുകയാണ്. സർക്കാർ ഉദ്യോഗസ്ഥനായ പ്രമോദ് കുമാറിനെ ഭാര്യ ഡോ. ശ്യാമ റാണി കാമുകിയോടൊപ്പം ക്വാർട്ടേഴ്‌സിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ വാതിൽ പുറത്തുനിന്നും പൂട്ടിയിട്ട ശേഷം സംഭവത്തിന്റെ വീഡിയോ പകർത്തിയ ശ്യാമ റാണി ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഗർവ ജില്ലയിലെ മഴിയവാൻ സർക്കിൾ ഓഫീസറാണ് പ്രമോദ് കുമാർ. ഏറെ നാളായി ഭർത്താവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്ന ശ്യാമ നവംബർ ഒന്നിന് പുലർച്ചെ നേരിട്ട് ക്വാർട്ടേഴ്‌സിൽ എത്തി. അകത്ത് ഭർത്താവിനൊപ്പം മറ്റൊരു സ്ത്രീയുണ്ടെന്ന് കണ്ടപ്പോൾ, പെട്ടെന്ന് വാതിൽ പൂട്ടുകയായിരുന്നു. അകത്ത് നിന്ന് ‘തുറന്നുവിടൂ’ എന്ന് അപേക്ഷിക്കുന്ന ഭർത്താവിന്റെ ശബ്ദവും വീഡിയോയിൽ വ്യക്തമായി കേൾക്കാം.
വീടിനുള്ളിൽ നിന്ന സ്ത്രീയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിന്റെ അനധികൃതബന്ധത്തെക്കുറിച്ച് ഏറെ നാളായി സംശയമുണ്ടായിരുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഡോ. ശ്യാമ മാധ്യമങ്ങളോട് വ്യക്തമാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, സംഭവം സംസ്ഥാനത്തുടനീളം ചർച്ചയാകുകയാണ്. "ഭാര്യയുടെ പ്രതികാരം ഇങ്ങനെ വേണമായിരുന്നു" എന്ന തലക്കെട്ടിൽ നിരവധി പേജുകൾ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.











