കൊച്ചി : വിദ്യാഭ്യാസ- സാംസ്‌കാരിക വ്യക്തിത്വങ്ങൾ യോഗം ചേരുന്നു.പിഎം ശ്രീ സംബന്ധിച്ച ആശങ്കകളും പരിഹാരവും യോഗം ചർച്ച ചെയ്യും.ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം കച്ചേരിപ്പടി ഗാന്ധിഭവനിൽ.ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറാനുള്ള രാഷ്ട്രീയ തീരുമാനം സംസ്ഥാന സർക്കാർ എടുക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാഭ്യാസ- സാംസ്‌കാരിക വ്യക്തിത്വങ്ങൾ ഞായറാഴ്ച്ച 10 മണിക്ക് ഗാന്ധി ഭവനിൽ യോഗം ചേരും. പിഎം ശ്രീ- എൻ ഇ പി വിരുദ്ധ വിശാല വേദിയിൽ നിന്നുൾപ്പടെയുള്ള സംഘടനാ നേതാക്കളും പങ്കെടുക്കും.സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയാണ് വേദിയൊരുക്കുന്നത്.
ഡോ സെബാസ്റ്റ്യൻ പോൾ, ജസ്റ്റിസ് പികെ ഷംസുദീൻ, പ്രൊഫ കെ അരവിന്ദാക്ഷൻ, ഡോ എംപി മത്തായി, ഡോ.എം പി സുരേന്ദ്രൻ, ഡോ ആസാദ്, പ്രൊഫ ജോർജ് ജോസഫ്, അജയ് ശേഖർ, പ്രൊഫ ശങ്കരൻ,അഡ്വ ഇ എൻ ശാന്തിരാജ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും കഴിഞ്ഞ സർക്കാർ
നിയമ വിരുദ്ധമായി ഒപ്പുവെച്ച എം ഒ യു കേരളം അംഗീകരക്കേണ്ടതില്ല. MOU വിൽ നിന്ന് താൽക്കാലികമായി പിന്മാറാൻ കഴിഞ്ഞ സർക്കാർ 2025 നവംബർ 12 ന് അയച്ച കത്തും പിഎം ശ്രീ ക്കെതിരായ എഴുതപ്പെട്ട രേഖയാണ്.പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴടങ്ങുന്ന ധാരണാ പത്രത്തിലാണ് കഴിഞ്ഞ സർക്കാർ മന്ത്രിസഭയുടെ അറിവില്ലാതെ ഒപ്പുവെച്ചത്.അതിനാൽ, ഈ സർക്കാർ നമ്മുടെ ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധമായിരിക്കണം.
പിഎം ശ്രീ യ്ക്കെതിരായ കർമ്മപദ്ധതി ആലോചിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ സ്നേഹികൾ രൂപം നൽകുകയും ചെയ്യും.










