10:50pm 01 May 2026
NEWS
എസി കോച്ചുകളിലെ ഈ സൗകര്യം ഇനി സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കും
29/11/2025  06:54 AM IST
nila
എസി കോച്ചുകളിലെ ഈ സൗകര്യം ഇനി സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കും

ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാരുടെ യാത്ര ഇനി കൂടുതൽ സുഖകരമാകുന്നു. ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് പണം നൽകി ഉപയോഗിക്കാവുന്ന ബെഡ് റോൾ സേവനം ആരംഭിക്കുകയാണ് റയിൽവെ. ബെഡ്ഷീറ്റ്, തലയണ, തലയണ കവർ അടങ്ങിയ പാക്കേജ് ജനുവരി 1 മുതൽ ചെന്നൈ ഡിവിഷനിലെ 10 ട്രെയിനുകളിൽ ആരംഭിക്കുന്നതായി റെയിൽവേ അറിയിച്ചു.

കേരളത്തിലൂടെ ഓടുന്ന മംഗളൂരു–ചെന്നൈ–മംഗളൂരു സൂപ്പർഫാസ്റ്റ് (12685/12686), പാലക്കാട് എക്സ്പ്രസ് (22651/22652), തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695/12696), ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22639/22640), മംഗളൂരു–ചെന്നൈ എക്സ്പ്രസ് (16159/16160) എന്നിവയിലും ഈ സേവനം ലഭ്യമാകും. 

ബെഡ് റോൾ പാക്കേജിന്റെ നിരക്ക് 50 രൂപയാണ്. തലയണ + തലയണ കവർ മാത്രം 30 രൂപക്കും, ബെഡ്ഷീറ്റ് മാത്രം 20 രൂപക്കുമാണ് ലഭിക്കുക. നിലവിൽ എസി സ്ലീപ്പർ കോച്ചുകളിൽ സൗജന്യമായി ലഭിക്കുന്ന ബെഡ് റോൾ സേവനമാണ് ഇനി സ്ലീപ്പർ ക്ലാസിലേക്കും പണമടച്ച് ലഭ്യമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img