
തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറി ഫലപ്രഖ്യാപന ചടങ്ങുകൾ പുരോഗമിക്കുന്നു. തിരുവോണം ബംപർ TL 360615 എന്ന ടിക്കറ്റിന്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്.
കണ്ണൂരിലെ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിനാണ് ബമ്പർ സമ്മാനം അടിച്ചത്. ഏജന്റായ അനീഷ് ആണ് ലോട്ടറി വിൽപ്പന നടത്തിയത്.
രണ്ടാം സമ്മാനം ഒരുകോടി ലഭിച്ച ടിക്കറ്റുകൾ:
TA 957486
TB 642974
TC 810428
TD 305900
TE 328611
TG 805847
TH 902375
TJ 150990
TK 375661
TL 888018
TA 300530
TB 439962
TC 952340
TD 279706
TE 970611
TG 355002
TH 192282
TJ 978616
TK 976006
മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേർക്ക്
TA 190509
TB 342811
TC 790518
TD 391100
TE 574804
TG 132958
TK 117233
TL 214267
TA 398143
TB 884286
TC 429837
TD 539041
TE 683330
TG 971190
TH 838226
TJ 484920
TK 540538
TL 340163
നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം 10 പേർക്ക്
TA 369775
TB 558547
TC 278059
TD 905827
TE 594498
TG 136478
TH 410444
TJ 308307
TK 757590
TL 206074
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേർക്ക്
TA 848952
TB 111460
TC 595357
TD 339006
TE 708462
TG 120016
TH 856481
TJ 184151
TK 826615
ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ മന്ത്രി കെ. മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപ്പനയ്ക്കാണ് ഇത്തവണത്തെ തിരുവോണം ബമ്പർ സാക്ഷ്യം വഹിച്ചത്. ആകെ 90 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതിലൂടെ സർക്കാരിനും ഏജന്റുമാർക്കും വലിയ സാമ്പത്തിക നേട്ടമാണ് ലഭിച്ചത്.
തിരുവോണം ബമ്പറിന്റെ കണക്കുകൾ
500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 90 ലക്ഷം ടിക്കറ്റുകൾ വിറ്റതോടെ ആകെ വിറ്റുവരവ് 450 കോടി രൂപയായി.
ഏജന്റുമാർക്ക് സർക്കാർ 411 രൂപ നിരക്കിലാണ് ടിക്കറ്റ് നൽകുന്നത്. ഏജൻസി കമ്മിഷനും ജി.എസ്.ടി.യും ഉൾപ്പെടെയുള്ള കിഴിവുകൾക്ക് ശേഷം ഒരു ടിക്കറ്റിൽ നിന്ന് സർക്കാരിന് ലഭിക്കുന്നത് 268 രൂപയാണ്.
ഇത്തരത്തിൽ തിരുവോണം ബമ്പർ വിൽപ്പനയിലൂടെ സർക്കാർ ഖജനാവിലേക്ക് 241.20 കോടി രൂപ എത്തിയതായാണ് കണക്കുകൾ. ജി.എസ്.ടി. ഇനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചത് ആകെ 128.52 കോടി രൂപയാണ്.
ഇത്തവണ 5,34,670 സമ്മാനങ്ങളാണുള്ളത്. ആകെ സമ്മാനത്തുക 125,54,00,000 രൂപയാണ്. ഏജൻസി കമ്മിഷനായി മാത്രം 12,55,40,000 രൂപയാണ് നൽകുന്നത്.
30 കോടി അടിച്ചാൽ കൈയിൽ എത്ര കിട്ടും?
തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ചാലും മുഴുവൻ തുകയും വിജയിയുടെ കൈയിലെത്തില്ല. ഏജൻസി കമ്മിഷൻ ഉൾപ്പെടെയുള്ള കിഴിവുകൾക്കും ആദായനികുതിക്കും ശേഷം ലഭിക്കുന്ന തുകയിൽ വലിയ വ്യത്യാസമുണ്ടാകും.
30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിൽ 3 കോടി രൂപ ഏജൻസി കമ്മിഷനായി മാറ്റിവയ്ക്കും. ശേഷിക്കുന്ന 27 കോടി രൂപയ്ക്കാണ് ആദായനികുതി ബാധകമാകുന്നത്.
27 കോടി രൂപയുടെ അടിസ്ഥാന ആദായനികുതി 8.10 കോടി രൂപയാണ്. ഇതിന് 25 ശതമാനം സർച്ചാർജ് കൂടി കണക്കാക്കുമ്പോൾ 2,02,50,000 രൂപ വരും. അടിസ്ഥാന നികുതിയും സർച്ചാർജും ചേർന്നാൽ 10.12 കോടി രൂപയാകും.
ഇതിന് പുറമേ നാല് ശതമാനം സെസ് കൂടി ബാധകമാണ്. സെസ് തുക 40.50 ലക്ഷം രൂപയാണ്. അങ്ങനെ ആദായനികുതി, സർച്ചാർജ്, സെസ് എന്നിവയായി ആകെ 10.53 കോടി രൂപയോളം കുറയും.
ഇതോടെ 27 കോടി രൂപയിൽ നിന്ന് നികുതിയായി 10.53 കോടി രൂപ കുറച്ചാൽ ഏകദേശം 16.47 കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിന് ലഭിക്കുക.
അതായത്, 30 കോടിയുടെ ബമ്പർ സമ്മാനം നേടിയാലും നികുതിയും മറ്റ് ബാധ്യതകളും കഴിഞ്ഞ് വിജയിയുടെ കൈയിലെത്തുന്നത് ഏകദേശം 16.47 കോടി രൂപ മാത്രമായിരിക്കും.










