01:57am 24 August 2026
NEWS
തിരുവോണ സദ്യയും പ്രത്യേക പൂജകളും; ശബരിമല നട നാളെ തുറക്കും
23/08/2026  08:32 PM IST
nila
തിരുവോണ സദ്യയും പ്രത്യേക പൂജകളും; ശബരിമല നട നാളെ തുറക്കും

 

തിരുവനന്തപുരം∙ ഓണപൂജകൾക്കായി ശബരിമല ക്ഷേത്രനട ഓഗസ്റ്റ് 24ന് വൈകിട്ട് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപപ്രകാശനം നടത്തും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.

ഓണത്തിരക്കിന്റെ ഭാഗമായി ഉത്രാട ദിനമായ ഓഗസ്റ്റ് 25ന് പുലർച്ചെ അഞ്ചുമുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. തിരുവോണ ദിവസം അയ്യപ്പഭക്തർക്കും ക്ഷേത്ര ജീവനക്കാർക്കും തിരുവോണ സദ്യ ഒരുക്കും. ഇത്തവണ സദ്യയുടെ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്താണ് നടത്തുന്നത്.

ഓണവുമായി ബന്ധപ്പെട്ട പൂജകളും ചടങ്ങുകളും പൂർത്തിയാക്കി ഓഗസ്റ്റ് 28ന് രാത്രി 10ന് ശബരിമല നട അടയ്ക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img