02:26am 23 May 2026
NEWS
തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭ സ്പീക്കർ
22/05/2026  11:07 AM IST
ചെറുകര സണ്ണിലൂക്കോസ്
തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭ സ്പീക്കർ

 

കേരള നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തെരഞ്ഞെടുക്കപ്പെട്ടു.

തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ എ  സി മൊയ്തീന് 35 വോട്ട് ലഭിച്ചു.
ചരിത്രത്തില്‍ ഇതാദ്യമായി കേരള നിയമസഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച ബി ബി ഗേപകുമാറിന് 3 വോട്ട് ലഭിച്ചു.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിച്ചു. 

ഈ മാസം 23 മുതല്‍ 28 വരെ സഭ ചേരില്ല. 

29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. 

ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ശേഷം നിയമസഭയില്‍ ഏറ്റവും അനുഭവപരിചയമുള്ള അംഗമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img