09:57pm 03 September 2026
NEWS
തിരുവനന്തപുരത്ത് ഫോൺ വിളിക്കിടെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി യുവാവിന് ദാരുണാന്ത്യം
04/02/2025  12:33 PM IST
nila
തിരുവനന്തപുരത്ത് ഫോൺ വിളിക്കിടെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ഫോൺ വിളിക്കിടെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാല് മണിയോടെയാണ് വീട്ടുകാർ ഇരുപത്തേഴുകാരനായ യുവാവിനെ മരിച്ച നിലയിൽ കാണുന്നത്.  കേബിൾ ടിവി ജീവനക്കാരനാണ് മരിച്ച സിന്ധുകുമാർ.

ഇന്നലെ രാത്രി 11 മണിയോടെ സിന്ധുകുമാർ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. സിന്ധുകുമാർ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് വിവരങ്ങൾ. ഈ സമയം വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ഊഞ്ഞാലിൽ ആടിക്കൊണ്ട് ഇരിക്കവേ അബദ്ധത്തിൽ കയർ കുരുങ്ങി മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img