06:52am 13 November 2026
NEWS
സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പ് തിരുവനന്തപുരം ഏറ്റുവാങ്ങി
28/10/2025  07:02 PM IST
nila
സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പ് തിരുവനന്തപുരം ഏറ്റുവാങ്ങി

തിരുവനന്തപുരം സംസ്ഥാന സ്കൂൾ കായികമേളയിൽ ആകെ 1825 പോയിന്റുമായി തിരുവനന്തപുരം ജില്ല കിരീടം സ്വന്തമാക്കി. 892 പോയിന്റുമായി തൃശ്ശൂർ റണ്ണറപ്പും 859 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ വിതരണം ചെയ്തു.

അത്ലറ്റിക്സിൽ മലപ്പുറം വീണ്ടും ആധിപത്യം നിലനിർത്തി. അവസാന നിമിഷം വരെ ആവേശം നിറച്ച മത്സരത്തിൽ 4×100 മീറ്റർ റിലേയിലെ മികവോടെ മലപ്പുറം കിരീടം ഉറപ്പിച്ചു. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്ന് സ്വർണങ്ങൾ നേടി മലപ്പുറം 247 പോയിന്റ് നേടി ഒന്നാമതെത്തി. പാലക്കാട് 212 പോയിന്റോടെ രണ്ടാമതായിരുന്നു.

സ്കൂൾ തലത്തിൽ തുടർച്ചയായി നാലാം വർഷവും ഐഡിയൽ കടകശ്ശേരി (മലപ്പുറം) ചാമ്പ്യൻമാരായി. 78 പോയിന്റ് നേടി അവർ ഒന്നാമതെത്തി. 13 കുട്ടികളുമായി പങ്കെടുത്ത വിഎംഎച്ച്എസ് വടവന്നൂർ (58 പോയിന്റ്) രണ്ടാമതും, നാവാമുകുന്ദ തിരുനാവായ മൂന്നാമതുമെത്തി.

മികച്ച സ്പോർട്സ് സ്കൂളായി 57 പോയിന്റ് നേടി ജി.വി.രാജ സ്‌പോർട്സ് സ്കൂൾ തിളങ്ങി. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടി പാലക്കാടിന്റെ നിവേദ്യ കലാധർ ട്രിപ്പിൾ സ്വർണം കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആദിത്യ അജി നാലു സ്വർണങ്ങളുമായി മികവ് തെളിച്ചു.

അടുത്ത സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിലാണ് നടക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img