09:39pm 09 November 2026
NEWS
തിരുവനന്തപുരത്ത് ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ അമ്മാവൻ അറസ്റ്റിൽ
08/06/2025  04:06 PM IST
nila
തിരുവനന്തപുരത്ത് ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ അമ്മാവൻ അറസ്റ്റിൽ

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ മാതൃസഹോദരൻ അറസ്റ്റിൽ. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. അയിരൂർ സ്വദേശിയായ 44 കാരനാണ് പിടിയിലായത്. കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിന് വിധേയമാക്കിയിരുന്നു എന്നാണ് വെളിപ്പെടുത്തൽ. 

 ഇന്നലെ കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടർന്ന് ഡോക്ടർ അയിരൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ തന്നെ പ്രതിയെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടി സ്‌കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ല. ഈ സമയത്ത് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് മൊഴി. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img