
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ മാതൃസഹോദരൻ അറസ്റ്റിൽ. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. അയിരൂർ സ്വദേശിയായ 44 കാരനാണ് പിടിയിലായത്. കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിന് വിധേയമാക്കിയിരുന്നു എന്നാണ് വെളിപ്പെടുത്തൽ.
ഇന്നലെ കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടർന്ന് ഡോക്ടർ അയിരൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ തന്നെ പ്രതിയെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ല. ഈ സമയത്ത് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് മൊഴി. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു.











