NEWS
തിരുവനന്തപുരം സെൻട്രലിൽ സിഗ്നൽ തകരാർ; ട്രെയിനുകൾ വൈകുന്നു
07/06/2026 09:05 PM IST
nila

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ സിഗ്നൽ തകരാർ. ഇതേ തുടർന്ന് ട്രെയിനുകൾ വൈകുന്നു. ഇന്നു വൈകിട്ട് ആറരയോടെയാണ് സിഗ്നൽ തകരാറിലായത്.
തിരുവനന്തപുരം – ചെന്നൈ എസി സൂപ്പർ ഫാസ്റ്റ്, തിരുവന്തപുരം–മംഗളൂരു മാവേലി എന്നിവ വൈകി. 7.15ന് പുറപ്പെടേണ്ട എസി എക്സ്പ്രസ് 7.45നാണ് പുറപ്പെട്ടത്. 7.25ന് പുറപ്പെടേണ്ട മാവേലി എക്സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല.
പ്രശ്നം പരിഹരിച്ചുവെന്നാണ് അധികൃതർ അറിയിക്കുന്നത്. ട്രെയിൻ ഗതാഗതം വൈകാതെ സാധാരണനിലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










