02:31am 10 November 2026
NEWS
തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിലെ അ​ഗ്നിബാധയിൽ വാഹനങ്ങൾ കത്തിനശിച്ചു
07/06/2025  07:13 AM IST
nila
തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിലെ അ​ഗ്നിബാധയിൽ വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരത്ത് ഇരുചക്രവാഹന ഷോറൂമിൽ വൻ അ​ഗ്നിബാധ. പിഎംജിയിലെ സ്കൂട്ടർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയുടെ പത്ത് സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 

രാവിലെ മൂന്നരയോടെയാണ് തീപിടിച്ചതെന്നും പരിസരവാസിയാണ് വിളിച്ചു പറഞ്ഞതെന്നും സ്ഥാപന ഉടമ പ്രതികരിച്ചു. സ്കൂട്ടറുകളും സ്പെയർപാട്സും സർവീസ് കേന്ദ്രവും കെട്ടിടത്തിലുണ്ടായിരുന്നു. കൂടുതൽ നഷ്ടം സ്പെയർ പാർട്സിനാണ്. പത്തിൽ താഴെ വാഹനങ്ങളാണ് കത്തി നശിച്ചത്. സ്പെയർ പാർട്സ് പൂർണമായി നശിച്ചു. ഒന്നേമുക്കാൽ കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉടമ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img