11:26am 17 May 2026
NEWS
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു
17/05/2026  08:00 AM IST
nila
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു

വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു. രാജസ്ഥാനിലെ കോട്ടയിൽവെച്ച് ഇന്നു പുലർച്ചെ അഞ്ചേകാലോടെയാണ് സംഭവം. ട്രെയിനിലെ യാത്രക്കാരെ ഒഴിപ്പിച്ചു. 

ട്രെയിനിന്റെ അവസാനത്തെ രണ്ട് ബോഗികൾക്കാണ് തീപ്പിടിച്ചത്. ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒട്ടേറെ മലയാളികളാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img