07:48pm 22 November 2026
NEWS
തിരുവനന്തപുരത്ത് നഴ്സിങ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
22/11/2026  09:05 AM IST
nila
തിരുവനന്തപുരത്ത് നഴ്സിങ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ മേലൂട് കലതിവിളയിൽ ബാലൻ–അജിതകുമാരി ദമ്പതികളുടെ മകൾ കെ. കരുണ (22) ആണ് മരിച്ചത്. ഉള്ളൂർ ഗ്രാമം റോഡിലെ വാടകവീട്ടിലെ രണ്ടാംനിലയിലുള്ള കിടപ്പുമുറിയിൽ വെള്ളിയാഴ്ച വൈകിട്ട് 4.20ഓടെയാണ് കരുണയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുൻപ് വൈകിട്ട് നാലുമണിയോടെ കരുണ അമ്മ അജിതകുമാരിയുമായി ഫോണിൽ സംസാരിച്ചിരുന്നു. മുറിയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അന്ന് ഫോൺ സംഭാഷണം അവസാനിപ്പിച്ചതെന്ന് അമ്മ പറഞ്ഞു.

എന്നാൽ രാത്രി എട്ടുമണിയോടെ കരുണ കുളിമുറിയിൽ വീണ് പരുക്കേറ്റെന്ന വിവരമാണ് വീട്ടുകാരെ തേടിയെത്തിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് കരുണ മരിച്ച വിവരം അറിഞ്ഞതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

അതേസമയം, പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. അനുഗ്രഹയാണ് സഹോദരി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img