05:10am 04 September 2026
NEWS
തിരുവനന്തപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിൽ

12/02/2025  12:29 PM IST
nila
തിരുവനന്തപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിൽ

തിരുവനന്തപുരം മം​ഗലാപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിൽ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പൊലീസിന്റെ പിടിയിലായി. കുടവൂര്‍ സ്വദേശി ശ്രീജിത്ത്, വേങ്ങോട് സ്വദേശികളായ അഭിരാജ്, അഭിരാം, അശ്വിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗമാരക്കാരനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രി ഏഴേമുക്കാലോടെയാണ് പത്താംക്ലാസുകാരനെ മംഗലപുരത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. പിന്നാലെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് പത്താംക്ലാസുകാരന്റെ മൊബൈല്‍ഫോണിലേക്ക് വിളിച്ചപ്പോള്‍ പ്രതികളാണ് ഫോണെടുത്തത്. ഇവര്‍ പൊലീസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞ് ഫോണ്‍ കട്ട്‌ചെയ്തു. ഇതോടെ പൊലീസ് പിന്തുടര്‍ന്നെത്തുകയും പത്താംക്ലാസുകാരനെ കണ്ടെത്തുകയുമായിരുന്നു. ഇതിനിടെ പ്രതികള്‍ കാറുമായി കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.

പ്രതികളിലൊരാള്‍ക്ക് പത്താംക്ലാസുകാരന്റെ സഹപാഠിയായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയുമായി പത്താംക്ലാസുകാരന്‍ സൗഹൃദം പുലര്‍ത്തിയെന്ന് ആരോപിച്ചാണ് പ്രതികള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസം മുമ്പും ഇതേവിഷയത്തില്‍ പ്രതികള്‍ ബൈക്കിലെത്തി പത്താംക്ലാസുകാരനെ മര്‍ദിച്ചിരുന്നു. എന്നാല്‍, അന്ന് പരാതി നല്‍കിയിരുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img