11:40pm 03 September 2026
NEWS
തിരുവനന്തപുരത്ത് ദമ്പതിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ
23/02/2025  06:00 PM IST
nila
 തിരുവനന്തപുരത്ത് ദമ്പതിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ദമ്പതിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ. വട്ടപ്പാറ കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്. ബാലചന്ദ്രനെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ജയകുമാരി മൂന്ന് വർഷമായി പാർക്കിസൺസ് രോഗം ബാധിച്ചതിനെ തുടർന്ന് കിടപ്പിലാണ്. ബാലചന്ദ്രൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഇരുവർക്കുമുള്ള ഉച്ചഭക്ഷണവുമായി മരുമകൾ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img