02:00pm 03 September 2026
NEWS
തിരുവനന്തപുരത്ത് രണ്ടു വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ
30/01/2025  09:09 AM IST
nila
തിരുവനന്തപുരത്ത് രണ്ടു വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ. ബാലരാമപുരം സ്വദേശികളായ ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു ആണ് മരിച്ചത്. ഇന്നു പുലർച്ചെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയർന്നത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് രാവിലെ എട്ടോടെ സമീപത്തെ കിണറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി. സംഭവത്തിൽ, മാതാപിതാക്കളേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. അ​ഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img