08:29am 11 November 2026
NEWS
തിരുവനന്തപുരത്ത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവതിയും യുവാവും പിടിയിൽ
02/06/2025  07:11 AM IST
nila
തിരുവനന്തപുരത്ത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവതിയും യുവാവും പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവതിയും യുവാവും പിടിയിൽ. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ 23കാരനും 21കാരിയുമാണ് പിടിയിലായത്. ബെം​ഗളുരുവിൽ വിദ്യാർത്ഥികളായ ഇവർ അവധിക്കാലം ആഘോഷിക്കാൻ ബാങ്കോക്കിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കസ്റ്റംസിന്റെ പിടിയിലായത്. 

ശനി​യാ​ഴ്ച​ ​രാ​ത്രി​ 11.10​ന് ​സിം​ഗ​പ്പൂ​രി​ൽ​ ​നി​ന്നു​മെ​ത്തി​യ​ ​സ്‌​കൂ​ട്ട് ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​ടി.​ആ​ർ​ 530ാം​ ​ന​മ്പ​ർ​ ​വി​മാ​ന​ത്തി​ലെ​ ​യാ​ത്ര​ക്കാ​രാ​യി​രു​ന്നു​ യുവാവും യുവതിയും. ​വി​മാ​ന​ത്തി​ൽ​ ​നി​ന്നും​ ​ടെ​ർ​മി​ന​ലി​നു​ള്ളി​ൽ​ ​പ്ര​വേ​ശി​ച്ച​പ്പോ​ൾ​ ​അ​ധി​കൃ​ത​ർ​ക്ക് ​ഇ​വ​രെ​ ​സം​ശ​യം​ ​തോ​ന്നി.​ ​ക​ൺ​വേ​യ​ർ​ ​ബെ​ൽ​റ്റി​ൽ​ ​നി​ന്നും​ ​ഇ​വ​ർ​ ​ല​ഗേ​ജു​ക​ളു​മാ​യി​ ​പു​റ​ത്തു​ക​ട​ക്കാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ൾ​ ​അ​ധി​കൃ​ത​ർ​ ​തി​രി​ച്ചു​വി​ളി​ച്ച് ​ല​ഗേ​ജു​ക​ൾ​ ​പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ​

പിടിയിലായ യുവാവ് ലഹരിസംഘത്തിലെ കണ്ണിയെന്നാണ് വിവരം. ബംഗളുരുവിലും മംഗളുരുവിലും വില്പനയ്ക്കായാണ് ഇവർ കഞ്ചാവ് എത്തിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img