NEWS
തിരുവല്ലയിൽ പതിനാലുകാരിയെ പീഡിപ്പിച്ചു; രണ്ടു ബംഗാൾ സ്വദേശികൾ അറസ്റ്റിൽ
18/11/2025 12:25 PM IST
nila

HIGHLIGHTS
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടു ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കുറ്റൂരിലാണ് സംഭവം. അന്യ സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയംനോക്കിയാണ് പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറിയത്. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് പതിനാലുകാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











