05:30pm 10 November 2026
NEWS

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

25/07/2025  07:34 AM IST
nila
 തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

തിരുവല്ല മന്നംകരച്ചിറയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്കേറ്റു. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ (22) ആണ് മരിച്ചത്. ജയകൃഷ്ണനു പുറമെ കാറിലുണ്ടായിരുന്ന അനന്തു, ഐബി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഐബിയുടെ നില ​ഗുരുതരമാണ്. 

‌ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. തിരുവല്ലയിൽനിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്ണനും സുഹൃത്തുക്കളും. മുത്തൂർ – കാവുംഭാഗം റോ‍ഡിൽവച്ച് നിയന്ത്രണം വിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. അഗ്നിശമനസേന എത്തിയാണ് ഇവരെ കാറിൽനിന്ന് പുറത്തെത്തിച്ചത്.

ഐബി സ്വകാര്യ ആശുപത്രിയിലും അനന്തു താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img