09:53am 21 July 2024
NEWS
ക്ഷേത്രത്തിലെ തിരുവാഭരണമോഷണം കീഴ്ശാന്തി അറസ്റ്റില്‍
13/06/2024  09:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ക്ഷേത്രത്തിലെ തിരുവാഭരണമോഷണം കീഴ്ശാന്തി അറസ്റ്റില്‍

കീഴ്മാട് എടയപ്പുറം കോലാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം ചെയ്ത ക്ഷേത്രത്തിലെ കീഴ്ശാന്തി ആലപ്പുഴ മേന്നാശ്ശേരി തറയില്‍ വീട്ടില്‍ സുമേഷ്(29)ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന്‍റെ താക്കോല്‍ ഉപയോഗിച്ച് ശ്രീകോവില്‍ തുറന്നു പ്രതി മോഷണം നടത്തി. ഒളിവില്‍പോയ പ്രതിയെ ആലുവ റൂറല്‍ എസ്.പി വൈഭവ് സക്സേനയുടെ നിര്‍ദ്ദേശപ്രകാരം എടത്തല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്‍ കെ.ബി, എസ്.ഐ. സിജു പൈലി, എ.എസ്.ഐ രജനി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam