
മലപ്പുറത്ത് പതിനഞ്ചുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. തിരൂർ ബി.പി. അങ്ങാടി സ്വദേശി സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30)യാണ് അറസ്റ്റിലായത്. ഭർത്താവിന്റെ അറിവോടെയാണ് യുവതി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗികവേഴ്ച്ച നടത്തിയതെന്നാണ് വിവരം. ഇയാൾ ഒളിവിലാണ്.
യുവതി പതിനഞ്ചുകാരനുമായി ലൈംഗികവേഴ്ച്ചയിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് യുവതിയുടെ ഭർത്താവാണ്. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പതിനഞ്ചുകാരന്റെ പരാതിയിൽ പറയുന്നു.
സാബികും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും ആരോപണമുണ്ട്. പതിനഞ്ചുകാരനും ലഹരികൊടുക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പരാതിയിൽ തിരൂർ പോലീസാണ് യുവതിയ്ക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. യുവതിയുടെ ഭർത്താവ് സാബിക്കിനായി അന്വേഷണം ഊർജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.











