05:36am 13 November 2026
NEWS
സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെപതിമൂന്നാമത് വാർഷിക പൊതുയോഗം
31/12/2025  08:45 PM IST
nila
സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെപതിമൂന്നാമത് വാർഷിക പൊതുയോഗം

ചെങ്ങന്നൂർ. സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെപതിമൂന്നാമത് വാർഷിക പൊതുയോഗം 
 ബാങ്ക് ഹാളിൽ 
നടത്തി.
യോഗത്തിൽ പ്രസിഡന്റ് അഡ്വ. ഡി വിജയകുമാർ അധ്യക്ഷത വഹിച്ചു.
2024 -25 വർഷത്തെ പ്രവർത്തന റിപ്പോർട്ടുകളും കണക്കുകളും അംഗീകരിച്ചു പാസാക്കി 2026- 27 വർഷത്തെ ബഡ്ജറ്റ്, റിപ്പോർട്ട് വർഷത്തിൽ നൽകിയ പലിശ ഇളവുകൾ, തുടങ്ങിയവ അംഗീകരിച്ചു.
തുടർന്ന് സഹകാരികളായ കർഷകർ രമണമ്മ ഉളുന്തി, മോഹനൻ പിള്ള പുലിയൂർ
, ബിജി പോൾ, പ്രീത അശോക്, ഉണ്ണികൃഷ്ണപിള്ള എണ്ണക്കാട്, എന്നിവരെ ആദരിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച ബാങ്ക് ബോർഡ് അംഗങ്ങളായ ബാലചന്ദ്രൻ നായർ, സാലി ജയിംസ് വരുൺമട്ടക്കൽ എന്നിവരെയും ബാങ്കിലെ അംഗങ്ങളായ കെ ബി യശോധരൻ, ഗോപു പുത്തൻ മഠത്തിൽ, ടി ഡി മോഹനൻ  പാണ്ടനാട്, മോഹനൻ പിള്ള പുലിയൂർ, മുനിസിപ്പൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മനീഷ് കീഴാമഠത്തിൽതുടങ്ങിയവരെയും ആദരിച്ചു.
സെക്രട്ടറി ഇൻ
ചാർജ്ജ് 
ജഗത് പരമേശ് റിപ്പോർട്ട് അവതരിപ്പിച്ചു, ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് തോമസ് , ഭരണസമിതി അംഗങ്ങളായ മോഹൻ മുളക്കുഴ, വത്സല മോഹൻ, കെ സി ശ്രീധരൻ, സുരേഷ് തെക്കേകാട്ടിൽ, അഡ്വ. കുരുവിള ജേക്കബ്, സുലേഖ സന്തോഷ്, ബോർഡ് അംഗം
 ഗോപിനാഥൻ മുളക്കഴ
എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.