NEWS
മൂന്നാമത് ലീഡർഷിപ്പ് ഇന്നൊവേഷൻ ഫോറം ഒക്ടോബർ 28-ന്
15/10/2026 09:27 AM IST
nila

ദോഹ:സ്ഥാപനങ്ങളുടെ സുസ്ഥിര വളർച്ചയും നേതൃത്വപരമായ തുടർച്ചയും ലക്ഷ്യമിട്ട് ഖത്തർ ലീഡർഷിപ്പ് സെന്റർ (QLC) സംഘടിപ്പിക്കുന്ന മൂന്നാമത് 'ലീഡർഷിപ്പ് ഇന്നൊവേഷൻ ഫോറം 2026' ഒക്ടോബർ 28-ന് നടക്കും. ബോർഡ് ചെയർപേഴ്സൺ ഹെർ എക്സലൻസി ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നേതൃമാറ്റങ്ങൾക്ക് ശേഷവും സ്ഥാപനങ്ങൾക്ക് ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുന്ന തന്ത്രപരമായ ആസൂത്രണം, പുതിയ തലമുറയിലെ നേതാക്കളെ വളർത്തിയെടുക്കൽ, തന്ത്രപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ചർച്ച നയിക്കും. വിവിധ സർക്കാർ-സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രമുഖരും സ്ഥാപനമേധാവികളും ഫോറത്തിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










