11:46am 15 October 2026
NEWS
മൂന്നാമത് ലീഡർഷിപ്പ് ഇന്നൊവേഷൻ ഫോറം ഒക്ടോബർ 28-ന്
15/10/2026  09:27 AM IST
nila
മൂന്നാമത് ലീഡർഷിപ്പ് ഇന്നൊവേഷൻ ഫോറം ഒക്ടോബർ 28-ന്

 

​ദോഹ:സ്ഥാപനങ്ങളുടെ സുസ്ഥിര വളർച്ചയും നേതൃത്വപരമായ തുടർച്ചയും ലക്ഷ്യമിട്ട് ഖത്തർ ലീഡർഷിപ്പ് സെന്റർ (QLC) സംഘടിപ്പിക്കുന്ന മൂന്നാമത് 'ലീഡർഷിപ്പ് ഇന്നൊവേഷൻ ഫോറം 2026' ഒക്ടോബർ 28-ന് നടക്കും. ബോർഡ് ചെയർപേഴ്‌സൺ ഹെർ എക്സലൻസി ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
​നേതൃമാറ്റങ്ങൾക്ക് ശേഷവും സ്ഥാപനങ്ങൾക്ക് ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുന്ന തന്ത്രപരമായ ആസൂത്രണം, പുതിയ തലമുറയിലെ നേതാക്കളെ വളർത്തിയെടുക്കൽ, തന്ത്രപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ചർച്ച നയിക്കും. വിവിധ സർക്കാർ-സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രമുഖരും സ്ഥാപനമേധാവികളും ഫോറത്തിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img