12:39am 25 October 2025
NEWS
തിങ്ക്ബയോ എഐ ഇന്‍ഫോ ഹെല്‍ത്ത് സോല്യൂഷ്യന്‍സിനെ ഏറ്റെടുത്തു
23/10/2025  04:26 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തിങ്ക്ബയോ എഐ ഇന്‍ഫോ ഹെല്‍ത്ത് സോല്യൂഷ്യന്‍സിനെ ഏറ്റെടുത്തു


കൊച്ചി: ബയോളജിക്കല്‍ കോംപ്ലക്സിറ്റിയും വ്യക്തിഗത മെഡിസിനും കൂട്ടിചേര്‍ത്ത് ജീവന്‍ രക്ഷിക്കുന്ന പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന എഐ കമ്പനിയായ തിങ്ക്ബയോ എഐ യുകെയിലെ പ്രമുഖ ആശുപത്രി അസെറ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ ദാതാക്കളായ ഇന്‍ഫോ ഹെല്‍ത്ത് സോല്യൂഷ്യന്‍സിനെ ഏറ്റെടുത്തു. ഇനി മുതല്‍ കമ്പനി ഇന്‍ഫോ ഹെല്‍ത്ത് സോല്യൂഷ്യന്‍സ് തിങ്ക്ബയോ.എഐ' എന്ന പുതിയ പേരില്‍ പ്രവര്‍ത്തനം തുടരും.
ഇന്‍ഫോ ഹെല്‍ത്ത്, എന്‍എച്ച്എസ് സംവിധാനത്തില്‍ വിശ്വാസവും മികവും നേടിയ സ്ഥാപനമാണെന്നും തിങ്ക്ബയോ.എഐയുടെ കഴിവുകളുമായി ചേര്‍ന്നാല്‍, യുകെ ഹെല്‍ത്ത്കെയര്‍ മാര്‍ക്കറ്റില്‍ തങ്ങള്‍ പ്രധാന പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തിങ്ക്ബയോ.എഐ സ്ഥാപകനും സിഇഒയുമായ പ്രദീപ് പാലാഴി പറഞ്ഞു. രണ്ടു കമ്പനികളുടെ സംയുക്ത വൈദഗ്ധ്യം ആശുപത്രികള്‍ക്ക് ഉയരുന്ന രോഗി ആവശ്യങ്ങള്‍ കൂടുതല്‍ വിശ്വാസ്യതയോടും ബൗദ്ധിക മികവോടും കൂടെ നിറവേറ്റാന്‍ സഹായകമാകുമെന്ന് ഇന്‍ഫോഹെല്‍ത്ത് സൊല്യൂഷന്‍സ് സിഇഒ റസ്സല്‍ എം പറഞ്ഞു.
ഈ ഏറ്റെടുക്കല്‍ തിങ്ക്ബയോ.എഐയുടെ ആഗോള സാന്നിധ്യം വിപുലീകരിക്കുകയും അമേരിക്ക, യുകെ എന്നിവിടങ്ങളിലായി അടുത്ത തലമുറ ആരോഗ്യ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രതിബദ്ധത ശക്തമാക്കുകയും ചെയ്യുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img