09:25pm 12 November 2026
NEWS
'ടിങ്ക് ഹെർ ഹാക്ക്' നാലാം പതിപ്പ് കേരളത്തിൽ, വേദിയാകാൻ കോളേജുകൾക്കും കമ്പനികൾക്കും അവസരം
03/02/2026  12:07 PM IST
nila
ടിങ്ക് ഹെർ ഹാക്ക് നാലാം പതിപ്പ് കേരളത്തിൽ, വേദിയാകാൻ കോളേജുകൾക്കും കമ്പനികൾക്കും അവസരം

ലോകത്തെ ഏറ്റവും വലിയ ഓഫ്‌ലൈൻ വനിതാ ഹാക്കത്തോണായ 'ടിങ്ക് ഹെർ ഹാക്ക്' (Tink Her Hack) നാലാം പതിപ്പിന് ഫെബ്രുവരിയിൽ കേരളം വേദിയാകുന്നു. പുതിയ ടെക്നോളജികൾ വികസിപ്പിക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ ഉന്നമിട്ട ടിങ്കർഹബ്ബ് ഫൌണ്ടേഷൻ ആണ് പരിപ്പാടി സങ്കടിപ്പിക്കുന്നത്.   കഴിഞ്ഞ മൂന്ന് പതിപ്പുകളിലായി ഏകദേശം 4,000-ത്തോളം വനിതകൾ വിജയകരമായി പങ്കെടുത്ത ഹാക്കത്തോണിൽ  ഇക്കുറി സംസ്ഥാനത്തുടനീളം 6,000-ലധികം പേർ പങ്കെടുക്കും. പെൺകുട്ടികൾക്കു  ഒത്തുചേരാനും നൂതനശയങ്ങൾ വികസിപ്പിക്കാനും അവസരമൊരുക്കലാണ് ലക്ഷ്യം.

 കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ തിങ്കേർഹബ്ബ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ,  IEDC, IEEE, AnitaB.org എന്നിവയുടെ പങ്കാളിത്തത്തോടെ ആണ് പരിപാടി നടത്തുന്നത്. ഇത് വരെ കോഡിങ് പ്രോഗ്രാമിങ് ചെയ്യാത്ത പെൺകുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രൂപത്തിലാണ് ഹാക്കത്തോൺ ഘടന.

 പരിപാടിക്ക് വേദിയാകാൻ കോളേജുകൾക്കും തൊഴിലിടങ്ങൾക്കും അവസരം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സംരംഭത്തിന്റെ ഭാഗമാകാൻ താൽപര്യമുള്ള കോളേജുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വേദികളിൽ പങ്കെടുക്കാനുള്ള കുട്ടികളെയും മെന്റർസിനെയും തിങ്കേർഹബ്ബിന്റെ നേതൃത്വത്തിൽ കണ്ടെത്തുന്നതായിരിക്കും .

 ആദ്യ ഘട്ട വേദി രജിസ്ട്രേഷൻ ജനുവരി 31-ന് അവസാനിച്ചു . തുടർന്നുള്ള സ്ലോട്ടുകൾക്കായി അതത് തീയതികൾക്ക് 15 ദിവസം മുൻപ് വരെ രജിസ്റ്റർ ചെയ്യാം. ഭക്ഷണം, വൈദ്യുതി, വൈഫൈ , അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയാണ് സംഘാടകർ ഒരുക്കേണ്ടത്. ഇതിനായി പ്രത്യേകം സാമ്പത്തിക ബാധ്യതകൾ ഇല്ല. ഫെബ്രുവരി 13–14, ഫെബ്രുവരി 20–21, ഫെബ്രുവരി 27–28 എന്നീ മൂന്ന് സ്ലോട്ടുകളിലാണ് ക്രമീകരണം. വൈകുന്നേരം 5 മണി മുതൽ രാവിലെ 10 മണി വരെ നീളുന്ന രാത്രി ഹാക്കത്തോൺ ആയിരിക്കും . 14, 21, 28 തീയതികളിൽ പകൽ സമയത്തും പങ്കെടുക്കാം. താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ വഴി രജിസ്റ്റർ ചെയ്യാം.

https://her.tinkerhub.org/ രജിസ്റ്റർ ചെയ്യാൻ ഈ പേജിൽ സന്ദർശിക്കുക.
For more details: Phone Number: +91-9645896675
Tinkerhub website: tinkerhub.org

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img