12:36am 10 November 2026
NEWS
അള്‍ത്താരകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയില്‍.
26/05/2025  10:36 AM IST
ചെറുകര സണ്ണിലൂക്കോസ്
അള്‍ത്താരകളും  സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയില്‍

അള്‍ത്താരകളും, സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയെ കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടി. 

തമിഴ്‌നാട് നാഗര്‍കോവില്‍ സുനാമി കോളനിയിലെ ഡാനിയല്‍ (32) ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രതിയ്ക്ക് പത്തോളം മോഷണ കേസുകളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കന്യാസ്ത്രീ മഠമായ സെന്റ് ആന്റണീസ് കോണ്‍വെന്റില്‍ നിന്നും മോഷണം നടത്തിയ സംഭവത്തിലാണ് ഇപ്പോള്‍ പ്രതി അറസ്റ്റിലായത്. കേരളത്തിലും തമിഴ്‌നാട്ടിലും മാറി മാറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 

എറണാകുളത്തെ ലോഡ്ജില്‍ ഒളിവില്‍ താമസിച്ച് വരവേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചും 10,000 രൂപയാണ് പ്രതി മഠത്തില്‍ നിന്നും കവര്‍ന്നത്. വെളുപ്പിന് അഞ്ചരയോടെ കന്യാസ്ത്രീകള്‍ പള്ളിയില്‍ പോയ സമയം മനസ്സിലാക്കിയായിരുന്നു മോഷണം. കോണ്‍വെന്റിന്റെ ജനാലക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോല്‍ കൈക്കലാക്കിയ ശേഷമാണ് മോഷണം നടത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img