04:41pm 07 September 2026
NEWS
ഞായറാഴ്ചകളിൽ വീട്ടുകാർ പളളിയിൽ പോകുന്ന നേരം നോക്കി കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ.
16/03/2026  04:34 PM IST
ചെറുകര സണ്ണിലൂക്കോസ്
ഞായറാഴ്ചകളിൽ വീട്ടുകാർ പളളിയിൽ പോകുന്ന നേരം നോക്കി കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ

 

കോട്ടയം അയർക്കുന്നം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  മോഷണ കേസിലെ കന്യാകുമാരി സ്വദേശി നെല്ലിയാർക്കോണം കട്ടുവിളൈ പത്മനാഥപുരത്ത്  സ്റ്റീഫൻ (38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2025 ഒക്ടോബർ 19 ന്  രാവിലെ 6.50 നും 8.30 നുമിടയിൽ അയർക്കുന്നം കൊങ്ങാണ്ടൂർ കല്ലിട്ട നട സ്കൂളിന് സമീപമുള്ള പോളയ്ക്കൽ വീട്ടിൽ  അടുക്കള വാതിൽ പൊളിച്ച് പ്രതി വീടിനകത്ത് കയറി മോഷണം നടത്തിയ കേസിലാണ് ഇയാളെ പിടി കൂടിയത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന 28,000  രൂപയും, മുകളിലെ രണ്ട് മുറികളിലെ അലമാരകൾ കുത്തിത്തുറന്ന്  9,78,000/- രൂപ വിലവരുന്ന ഏകദേശം 10 പവൻ സ്വർണ്ണാഭരണങ്ങളുമാണ് പ്രതി മോഷ്ടിച്ചത്.
  
അന്വേഷണത്തിൽ പ്രതി തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് അതുപയോഗിച്ചാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തി.

ഞായറാഴ്ചകളിൽ പുലർച്ചെ വീട്ടുകാർ പള്ളിയിൽ പോകുന്ന സമയം നോക്കി ക്രിസ്ത്യൻ ഭവനങ്ങൾ ലക്ഷ്യമിട്ട് കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി.

മോഷണം നടത്തിയ ശേഷം സ്കൂട്ടർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച്, തുടർന്ന് ചെന്നൈയിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി.

എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തി സ്കൂട്ടർ എടുത്ത് കറങ്ങി നടക്കുകയും ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തി വീണ്ടും മടങ്ങിപ്പോകുകയും ചെയ്തിരുന്നു.

കഴിഞ്ഞ നാലര മാസമായി പോലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.

SI ജയപ്രകാശ് വി.കെ, SI സജു ടി ലൂക്കോസ്, SI സുജിത് കുമാർ, SI ജേക്കബ് പി ജോയ്, SCPO ശരുണ്‍ രാജ് എന്നിവരും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ജോബി, ശ്യാം എന്നിവരും ചേർന്ന സംഘമാണ് നടത്തിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 
തമിഴ്നാട്ടിൽ നിരവധി മോഷണ കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള സ്റ്റീഫനെ മുൻപ് തമിഴ്നാട് ചിദംബരം ചിറ്റാലപ്പടിയിൽ പോലീസിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് പോലീസ് വെടിവെച്ച് പിടികൂടിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img