10:53pm 10 June 2026
NEWS
ആരോഗ്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമാണെന്നവര്‍ പറയുന്നു. അതേ സമയം വലിയൊരു വിഭാഗം പേര്‍ ഇതു തങ്ങള്‍ക്കു കൈവരിക്കാനായി എന്നും ചൂണ്ടിക്കാട്ടുന്നു.
10/06/2026  07:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആരോഗ്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമാണെന്നവര്‍ പറയുന്നു.  അതേ സമയം വലിയൊരു വിഭാഗം പേര്‍ ഇതു തങ്ങള്‍ക്കു കൈവരിക്കാനായി എന്നും ചൂണ്ടിക്കാട്ടുന്നു.

മ്പളക്കാരായ ജീവനക്കാര്‍ക്കിടയിലാണ് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നതെന്നാണ് റിപോര്‍ട്ട്.  കുറഞ്ഞ തോതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാവുക, ശാരീരിക ലക്ഷണങ്ങള്‍ തുടങ്ങിയവ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേക്കാള്‍ ഇവര്‍ക്കു കൂടുതലാണ്.  ജീവനക്കാരുടെ ക്ഷേമത്തിനുള്ള വര്‍ധിച്ചു വരുന്ന പ്രാധാന്യമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.  കൂടുതല്‍ ശക്തമായ രീതിയില്‍ സ്ഥാപനങ്ങളുടെ പിന്തുണാ സംവിധാനങ്ങള്‍ അവതരിപ്പിച്ച് ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയാണിതു സൂചിപ്പിക്കുന്നത്

ആരോഗ്യ സേവനത്തില്‍ എഐ

ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലുള്ള തുറന്ന കാഴ്ചപ്പാടും പഠനം വെളിപ്പെടുത്തുന്നു. നഗര ഇന്ത്യക്കാരില്‍ 63 ശതമാനം പേരും എഐ അധിഷ്ഠിത സേവനങ്ങള്‍ സ്വീകരിക്കുന്നതില്‍ തങ്ങളുടെ സമ്മതം വ്യക്തമാക്കുന്നുണ്ട്.  കൂടുതല്‍ മെച്ചപ്പെട്ട രീതിയിലെ രോഗനിര്‍ണയം, നേരത്തെ തന്നെ രോഗം കണ്ടെത്തല്‍, തുടര്‍ച്ചയായ ആരോഗ്യ നിരീക്ഷണം തുടങ്ങിയവ വഴിയുള്ള ഗുണങ്ങളും ഇവിടെ പ്രതികരിച്ചവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേ സമയം, സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മാനുഷിക ഇടപെടല്‍ കുറയാനുള്ള സാധ്യത എന്നിവയും ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്.  എഐ പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം വിദഗ്ദ്ധ ആരോഗ്യ പ്രൊഫഷണലുകളും ഉണ്ടാകണമെന്നും മാനുഷികമായ വിലയിരുത്തലുകളും സഹാനുഭൂതിയും ഒഴിവാക്കപ്പെടരുതെന്നും പ്രതികരിച്ചവരില്‍ പലരും ആവശ്യപ്പെട്ടു.

ആരോഗ്യ സേവനത്തിന്‍റെ കാര്യത്തില്‍ സ്ത്രീകളും

ആരോഗ്യവുമായി ബന്ധപ്പെട്ട സമീപനങ്ങളില്‍ കൃത്യമായ സ്ത്രീ-പുരുഷ വ്യത്യാസം പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.  സമഗ്ര ആരോഗ്യ സ്കോറിന്‍റെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും 65 എന്ന തുല്യ സ്കോറിലാണ്. അതേ സമയം മാനസികാരോഗ്യ പിന്തുണ തേടുന്ന കാര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നു.  വൈകാരികമായ ക്ഷേമത്തിനു ഗുണകരമായ രീതിയിലാണ് വനിതകളുടെ നീക്കങ്ങളും.  പുരുഷന്‍മാര്‍ക്കിടയില്‍ ഉയര്‍ന്ന തലത്തിലെ സാമ്പത്തിക ആത്മവിശ്വാസം റിപോര്‍ട്ടു ചെയ്യുന്നുണ്ട്. ഇന്‍ഷൂറന്‍സ് പരിരക്ഷ, കടം കൈകാര്യം ചെയ്യല്‍, ജോലി സ്ഥിരത തുടങ്ങിയവ അവര്‍ കൂടുതല്‍ ഉയര്‍ന്ന തലത്തിലാവും വിലയിരുത്തുക.

പരമ്പരാഗത ആരോഗ്യ ഇന്‍ഷൂറന്‍സിനും ഉപരിയായി ഇന്ത്യക്കാര്‍ തങ്ങളുടെ ക്ഷേമത്തെക്കുറിച്ച് എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് എന്ന് തെളിവിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്ന പഠനം അവതരിപ്പിച്ച് വിപുലമായ രീതിയില്‍ മുന്നോട്ടു പോകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് മണിപാല്‍ സിഗ്ന ഇന്ത്യ ഹെല്‍ത്ത് കോഷ്യന്‍റ് ഉയര്‍ത്തിക്കാട്ടുന്നത്. വളര്‍ന്നു വരുന്ന ഇന്ത്യയ്ക്കായി  കൂടുതല്‍ പ്രതികരണാത്മകവും സമഗ്രവുമായ ആരോഗ്യ സേവനങ്ങളാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്.

റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കിറശമ ഒലമഹവേ ഝൗീശേലിേ 2026  സന്ദര്‍ശിക്കുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img