10:28am 13 November 2026
NEWS
കടൽകാഴ്ചകൾ കണ്ട് , ആടിപ്പാടി അവർ വനിതാദിനം ആഘോഷിച്ചു.
09/03/2026  10:42 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കടൽകാഴ്ചകൾ കണ്ട് , ആടിപ്പാടി അവർ വനിതാദിനം ആഘോഷിച്ചു
HIGHLIGHTS

ലോക വനിതാ ദിനത്തിൽ എറണാകുളം പ്രസ്‌ക്ലബും കെ എസ് ഐ എൻ സിയുമായി ചേർന്ന് സംഘപ്പിച്ച വനിതാമാധ്യമപ്രവർത്തകരുടെ കടൽയാത്ര കെ എസ് ഐ എൻ സി മാനേജിംഗ് ഡയറക്ടർ ആർ ഗിരിജ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

 

കൊച്ചി: തിരക്കേറിയ മാധ്യമജീവിതത്തിന്  അൽപനേരം ഇടവേള കൊടുത്ത് കടൽകാഴ്ചകൾ കണ്ട്, അസ്തമയ സൂര്യനെ സാക്ഷിയാക്കി വ്യത്യസ്തമായ ഒരു വനിതാദിനാഘോഷം. ലോക വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ്‌ക്ലബും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ്  നാവിഗേഷൻ കോർപ്പറേഷനും (കെ എസ് ഐ എൻ സി) ചേർന്ന് വനിതാ മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ വനിതാദിനാഘോഷമാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത്. കൊച്ചിയിലെ അൻപതോളം വനിതാ മാധ്യമപ്രവർത്തകരാണ് വനിതാദിനാഘോഷത്തിന്‍റെ ഭാഗമായി കടൽയാത്ര നടത്തിയത്. കെ എസ് ഐ എൻ സിയുടെ സാഗരറാണി ക്രൂയിസിലായിരുന്നു യാത്ര ഒരുക്കിയത്. കെ എസ് ഐ എൻ സി മാനേജിംഗ് ഡയറക്ടർ ആർ ഗിരിജ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാ സ്ത്രീകൾക്കും ഓരോ കഴിവുകളുണ്ട്.  പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും സമൂഹം തയാറായാൽ അവർക്ക് വിസ്മയങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആർ ഗിരിജ പറഞ്ഞു. സ്ത്രീകൾക്ക് തുല്യ പ്രാധാന്യവും പരിഗണനയും നൽകി അവരിൽ നിന്നും രാജ്യത്തിന് പരമാധി നേട്ടങ്ങൾ നേടിയെടുക്കുക എന്നതാണ് ഇത്തവണത്തെ ലോക വനിതാ ദിനത്തിന്‍റെ വിഷയമെന്നും അവർ ചൂണ്ടിക്കാട്ടി. കുടുംബശ്രീയുടെ വിജയം ലോകത്തിനാകെ മാതൃകയാണ്. സ്ത്രീകളെ ശാക്തീകരിക്കുകയല്ല, അവരെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടതെന്നും ആർ ഗിരിജ പറഞ്ഞു. 
പ്രസ്‌ക്ലബ് വൈസ് പ്രസിഡന്‍റ്  എൻ കെ സ്മിത അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി ഷബ്‌ന സിയാദ് സ്വാഗതവും നിർവാഹകസമിതിയംഗം പി ഓ ജിഷ നന്ദിയും പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി എം ഷജിൽകുമാർ, ട്രഷറർ അഷ്‌റഫ് തൈവളപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img