NEWS
രാസലഹരി ക്രയവിക്രയം നടത്തുന്നവരെ ഭീകരരായി പ്രഖ്യാപിക്കുന്ന നിയമനിർമ്മാണം ഉണ്ടാകണം
22/03/2025 07:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : ശക്തമായ നിയമം കൊണ്ട് ലഹരിയെ നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.രാസലഹരി ക്രയവിക്രയം നടത്തുന്നവരെ ഭീകരരായി പ്രഖ്യാപിക്കുന്ന നിയമം കൊണ്ട് വരണമെന്ന് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.നാടിൻ്റെ സംസ്കാരത്തെയും പൈതൃകത്തെയും തകർക്കുന്ന ലഹരിയെ നിയന്ത്രിക്കാതെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ പുരോഗതിയിലേക്കു നയിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം. പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ സർക്കാർ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തണം.മയക്ക്മരുന്ന് ഉപയോഗത്തിനെതിരെയുള്ള പാംഭാഗങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











