12:30pm 13 November 2026
NEWS
ക്ഷേമനിധിയില്ല. പെൻഷനോ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെയില്ല. സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകർ തീരാ ദുരിതത്തിൽ
27/01/2026  08:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്ഷേമനിധിയില്ല. പെൻഷനോ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെയില്ല. സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകർ തീരാ ദുരിതത്തിൽ

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് - . എന്നാൽ നാളിതു വരെ ഈ വിഷയം പരിഗണിക്കപ്പെടാത്തതിനെ തുടർന്ന്നിരവധി പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ജീവിതം ദുരിതക്കയത്തിൽ നട്ടം തിര യുകയാണ്, ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കു ബോഴും അവഗണിക്കപ്പെടുന്ന ഇവർക്ക് സർക്കാരോ മാധ്യമ സ്ഥാപനങ്ങളോ സഹായ ഹസ്തവുമായി എത്തുന്നില്ല എന്ന യാഥാർത്ഥ്യം സമുഹം തിരിച്ചറിയണം, വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകൾ സുമനസുകളുടെ കാരുണ്യ o തേടൂ കയാണ്. കേരള വിഷൻ നെറ്റ്വർക്കിന്റെ പ്രാദേശിക വാർത്താ ചാനലായ കൊച്ചിൻ ചാനൽ ന്യൂസിന്റെ എറണാകുളം ജില്ലാ റിപ്പോർട്ടറായും ക്യാമറാ കം റിപ്പോർട്ടറുമായി കഴിഞ്ഞ 30 (മുപ്പത്) വർഷക്കാലമായി പ്രവർത്തിച്ച ആലപ്പുഴ ജില്ലയിൽ ചേർത്തല താലുക്ക് എഴുപുന്ന പഞ്ചായത്ത് എട്ടാം വാർഡിൽ കണ്ണങ്കേരിൽ വീട്ടിൽ പി കെ. ഉത്തമനാണ് ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഹതഭാഗ്യവാൻ. മുപ്പത് വർഷത്തോളം ജോലി ചെയ്ത മാധ്യമ സ്ഥാപനത്തിൽ നിന്നും നീതി ലഭിച്ചില്ലന്നു മാത്രമല്ല ഒരു വിധ ആനുകൂല്യവും നൽകിയില്ല. ലഭ ത്തിലായിരുന്ന സ്ഥാപനം നഷ്ടത്തിലണെന്ന് പറഞ്ഞ് തെറ്റി ദ്ധരിപ്പിച്ച് സ്ഥാപനം മറ്റൊരാൾക്ക് വാടകയ്ക്കു നൽകി ജീവനക്കാരെയെല്ലാവരേയും മാനേജ്മെന്റ് വഞ്ചിക്കുകയായിരുന്നു.വാടകയ്ക്കെടുത്ത വർ നാല് മാസമായി ജോലി ചെയ്യിപ്പിചിട്ട് ഒരു രൂപ പോലും നൽകാതെ കബളിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ മാസം എറണാകു ളത്ത്‌എം.ജി റോഡിലുള്ള ഹോട്ടൽ യുവറാണിയിൽ ആ ഗ്ലോ ഇന്ത്യൻ സിന്റെ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ഉണ്ടായ സ്റ്റോക്കിനെ തുടർന്ന് എറണാകു മെഡിക്കൽ ട്രെസ്റ്റ് ആശുപത്രി. എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിൽസ തേടിയെങ്കിലും രോഗ ത്തിന് കാര്യമായ കുറവുണ്ടായില്ല., രോഗ പി ഡകൾ നാൾക്കുനാൾ വർദ്ധിച്ചതിനെ  ഭക്ഷതുടർന്ന് . ഭക്ഷ ഭയങ്ത്തി നോ മരുന്നു വാങ്ങഎഴുനേറ്റ് നടക്കാൻ പറ്റാതെ ദുരിതക്കയത്തിലായി. തുടർ ചികിൽസയ്ക്കോ ഭക്ഷണത്തിനോ മരുന്ന് വാങ്ങാൻ പോലും നിവർത്തിയില്ലാതെ വലയുകയാണ്. ഫിസിയോ തെറാപ്പി, ന്യൂറോ വിഭാഗം ഡോക്ടർ എന്നി തുടർ ചികിൽസയാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത് എന്നാൽ ഇതിന് പണമില്ലാതെ സുമനസുകളുടെ സഹായം യാചിക്കുകയാണ് മറ്റ് മാർഗം ഒന്നു o തന്നെയില്ല.. സഹായിക്കണമെന്ന അഭ്യർത്ഥനയുമായി നിങ്ങളുടെ സ്വന്തം പ്രാർത്ഥനയോടെ പി.കെ ഉത്തമൻ ഫോൺ9387654 775

എറണാകുളം പ്രസ്സ് ക്ലബ് കേന്ദ്രീകരിച് കൊച്ചിൻ ചാനൽ ന്യൂസിനു വേണ്ടി വാർത്തകൾ കവർ ചെയ്ത് പ്രവർത്തിച്ചതു കൊണ്ട് എറണാകുളം പ്രസ്സ് ക്ലബ്ബിൽ നിന്നും കുറച് സഹായം ലഭിച ല്ലാതെ മറ്റ് സഹായങ്ങൾയാതൊന്നും തന്നെ ലഭിച്ചില്ല എന്ന യാഥാർത്ഥ്യം സത്യസന്ധമായി ബോധിപ്പിക്കുന്നു. ജീവിതo മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നി ല്ല. മരുന്നു വാങ്ങാനോ ഭക്ഷണത്തിനോ യാതൊരു നിവർത്തിയും ഇല്ല. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ല. പലരാത്രികളിലും അതേപ്പറ്റി ചിന്തിക്കാറുണ്ട്. ഈ കുറിപ്പു കാണുന്ന നല്ലവരായ സുഹൃത്തുക്കൾ കാര്യങ്ങൾ അന്വേഷിച്ച് നിജസ്ഥിതി ബോധ്യപ്പെട്ടതിനു ശേഷം സഹായിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു. ഫോൺ 9387654 775,, G. Pay നമ്പരും ഇതു തന്നെ. ഇങ്ങനെ ഒരു . കറിപ്പ് തയ്യാറാക്കിയത് എന്റെ ഗതികേട് ഒന്നു കൊണ്ടു മാത്രമാണ്. അവിവേകമാണെങ്കിൽ ക്ഷമിക്കണം വിശ്വസ്തതയോടെ നിങ്ങളുടെ സ്വന്തം സുഹൃത്തും സഹപ്രവർത്തകനുമായ പി.കെ. ഉത്തമൻ (ഒപ്പ്)

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img